
വിജയ് ദേവരകൊണ്ട നായകനായെത്തിയ ഹിറ്റ് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ ബോളിവുഡ് റീമേക്ക് ‘കബീര്‍ സിംഗ്’ ജൂണ്‍ 21ന് പ്രദര്‍ശനത്തിനെത്തും. ഷാഹിദ് കപൂറാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. രണ്ട് ഗെറ്റപ്പുകളിലാണ് ചിത്രത്തില്‍ ഷാഹിദ് എത്തുന്നത്. തെലുങ്കില്‍ അര്‍ജുന്‍ റെഡ്ഡി ഒരുക്കിയ സന്ദീപ് വെങ്ങ തന്നെയാണ് ഹിന്ദി റീമേക്കും സംവിധാനം ചെയ്യുന്നത്. കിയാര അദ്വാനിയാണ് ചിത്രത്തിലെ നായിക.