മരക്കാറിന്റെ സെറ്റില്‍ സൈനികര്‍ക്ക് അന്ത്യാഞ്ജലി.. ചിത്രങ്ങള്‍ കാണാം..

ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ വെച്ച നടന്ന ഭീകരരുടെ ആക്രമണത്തിന് ഇരയായി മരണപ്പെട്ട സൈനികര്‍ക്ക് മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ചിത്രീകരണ സെറ്റില്‍ അന്ത്യാഞ്ജലി. മോഹന്‍ലാല്‍ നായകനാവുന്ന പ്രിയദര്‍ശന്‍ ചിത്രത്തിന്റെ സെറ്റില്‍ അണിയറപ്പ്രവര്‍ത്തരകരും താരങ്ങളുമാണ് മെഴുകുതിരി തെളിയിച്ച് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. കഥാപാത്രങ്ങളായി അഭിനയിക്കുന്ന താരങ്ങള്‍ അതേ വോഷത്തില്‍ തന്നെയാണ് സൈനികര്‍ക്കായി ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. മോഹന്‍ ലാല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ഈ ചിത്രങ്ങള്‍ പങ്കുവെച്ചു..