താനാ സേര്ന്തകൂട്ടത്തിന് ശേഷം സൂര്യ നായകനായെത്തുന്ന എന്‍ജികെയുടെ ട്രെയിലര്‍ പുറത്തുവിട്ടു. ശെല്വരാഘവന് സംവിധാനം ചെയ്യുന്ന ചിത്രം പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറാണ്. സൂര്യയുടെ പ്രകടനം തന്നെയാണ് എന്‍ജികെയുടെ ടീസറില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരിക്കുന്നത്.
സായി പല്ലവിയും രാകുല്‍ പ്രീതുമാണ് സൂര്യയുടെ നായികമാരായി എത്തുന്നത്. സിനിമയില്‍ നന്ദഗോപാലന് കുമരന് എന്ന രാഷ്ട്രീയപ്രവര്ത്തകനായിട്ടാണ് സൂര്യ എത്തുന്നത്. എന്‍ജികെയുടെ സംഗീതവും പശ്ചാത്തല സംഗീതവും യുവന് ശങ്കര്‍ രാജയാണ് ഒരുക്കിയിരിക്കുന്നത്.
ജഗപതി ബാബുവാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. അരവിന്ദ് കൃഷ്ണ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് പ്രസന്ന ജികെ എഡിറ്റിങ് നിര്‍വഹിക്കുന്നു. ഡ്രീം വാരിയര്‍ പിക്ചേഴ്സിന്റെ ബാനറില്‍ എസ് ആര് പ്രഭുവാണ് എന്‍ജികെയുടെ നിര്‍മ്മാണം.