പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് മാരിക്ക് ശേഷം ധനുഷ് നായകനായെത്തുന്ന ‘അസുരന്’ എന്ന ചിത്രം. ചിത്രത്തിലെ തന്റെ വേഷത്തെക്കുറിച്ച് ഉടന്‍ വിവരങ്ങള്‍ പുറത്ത് വിടാനൊരുങ്ങുന്നതായി ധനുഷ് തന്റെ ട്വിറ്റര്‍ പേജിലൂടെ നേരത്തെ സൂചിപ്പിച്ചിരുന്നു. ഒപ്പം ചിത്രത്തിലെ തന്റെ വ്യത്യസ്ത ലുക്കും അദ്ദേഹം പങ്കുവെച്ചു. എന്നാല്‍ എല്ലാവരെയും ഞെട്ടിക്കുന്ന ഒരു വാര്‍ത്തയുമായാണ് ധനുഷ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. തന്റെ പുതിയ ചിത്രത്തില്‍ നായികയായെത്തുന്നത് നിത്യഹരിത നടിയായ മഞ്ജു വാര്യര്‍ തന്നെയാണെന്നാണ് അദ്ദേഹം ഇപ്പോള്‍ അനൗണ്‍സ് ചെയ്തിരിക്കുന്നത്. ഈ ഒരു പ്രതിഭയോടൊപ്പം വേദി പങ്കിടാനുള്ള ആവേശത്തിലാണ് താനെന്നും പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള ഒരു അവസരമാണിതെന്നും ധനുഷ് തന്റെ ട്വീറ്റിലൂടെ പറയുന്നു. ജനുവരി 26 മുതല്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങാരംഭിക്കും. ‘കബാലി’, ‘വേലയില്ല പട്ട ധാരി 2’ എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച വി ക്രിയേഷന്‍സിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ജി വി പ്രകാശ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കും. തമിഷ് സിനിമയില്‍ ഒരു പാട് മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച ധനുഷ് വെട്രിമാരന് കൂട്ടുകെട്ടില്‍ മഞ്ജു വാര്യരും കൂടി ചേരുമ്പോള്‍ മറ്റൊരു മികച്ച ചിത്രം കൂടിയാണ് അണിയറയില്‍ ഒരുങ്ങുന്നത് എന്ന ആവേശത്തിലാണ് പ്രേക്ഷകര്‍.
ധനുഷ് പങ്കുവെച്ച ട്വീറ്റ് താഴെ….