“ടൊവിനോ എന്റെ പ്രായക്കാരൻ, അമ്മയായി അഭിനയിക്കേണ്ട ആവശ്യമില്ല”: സ്വാസിക

','

' ); } ?>

ടൊവിനോ തോമസിന്റെ അമ്മ വേഷം ചെയ്യാനുള്ള ഓഫർ വന്നാൽ ഉടൻ നിരസിക്കുമെന്ന് നടി സ്വാസിക. ഓൺലൈൻ കണ്ടന്റ് ക്രിയേറ്ററുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം. ടൊവിനോ തനിക്കൊപ്പം ഒരേ പ്രായക്കാരനാണെന്നും, തന്നേക്കാൾ പ്രായക്കൂടുതലുമുണ്ടെന്നും സ്വാസിക വ്യക്തമാക്കി. ഇരുവരും ഒന്നിച്ചഭിനയിച്ച ‘പ്രഭുവിന്റെ മക്കൾ’ എന്ന ചിത്രവും താരം ചൂണ്ടിക്കാണിച്ചു. ഈ സാഹചര്യത്തിൽ ടൊവിനോയുടെ അമ്മയായി അഭിനയിക്കേണ്ട ആവശ്യമില്ലെന്നും അത്തരം ഓഫറുകൾ സ്വീകരിക്കില്ലെന്നുമാണ് സ്വാസികയുടെ നിലപാട്.

അതേസമയം, തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളിൽ സജീവമാണ് സ്വാസിക. ദുൽഖർ സൽമാൻ നായകനായ തെലുങ്ക് ചിത്രം ‘ആകാശംലോ ഒക്ക താര’യിലാണ് സ്വാസിക ഒടുവിൽ വേഷമിട്ടത്. ഇതിൽ ദുൽഖറിന്റെ കഥാപാത്രമായ കൃഷ്ണയുടെ ചേച്ചിയായാണ് താരം എത്തിയത്. സ്വാസികയ്ക്ക് തന്നേക്കാൾ പ്രായം കുറവാണെങ്കിലും ചേച്ചിയായി അഭിനയിക്കാൻ സന്നദ്ധത കാണിച്ചതിന് ദുൽഖർ പ്രമോഷൻ വേദിയിൽ നന്ദി അറിയിച്ചിരുന്നു. ഷൂട്ടിംഗിനിടെ സ്വാസികയുടെ സ്വാഭാവിക അഭിനയം കണ്ട് തനിക്ക് ശരിക്കും അനിയനായി തോന്നിയെന്നും ദുൽഖർ പറഞ്ഞിരുന്നു.

സ്വാസികയുടെ വാക്കുകൾ

“ടൊവിനോ യൂത്തല്ലല്ലോ. ടൊവിനോ എന്റ പ്രായം തന്നെയാണ്. എന്നേക്കാൾ മൂത്തതാണ്. ഞങ്ങള്‍ രണ്ട് പേരും ഒന്നിച്ച് ‘പ്രഭുവിന്റെ മക്കള്‍’ എന്ന സിനിമ ചെയ്തതാണ്. എനിക്കും ടൊവിയ്ക്കുമൊക്കെ ഏകദേശം ഒരേ പ്രായമൊക്കെയാണ്. അതുകൊണ്ട് ടൊവിയുടെ അമ്മയായി ചെയ്യേണ്ട പ്രശ്‌നം ഒന്നും എനിക്കില്ല. അങ്ങനെ ഒരു ഓഫര്‍ വന്നാല്‍ അപ്പോള്‍ തന്നെ നിരസിക്കും.“