മുൻ കാമുകന്മാരുമായി സൗഹൃദം സൂക്ഷിക്കാറുണ്ട്, എന്നാൽ അതിർവരമ്പുകൾ വേണം: നടി ശ്രുതി ഹാസൻ

','

' ); } ?>

തന്റെ മുൻ കാമുകന്മാരുമായുള്ള ബന്ധത്തെക്കുറിച്ചും ഡേറ്റിംഗ് വിശേഷങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് നടി ശ്രുതി ഹാസൻ. റിലേഷൻഷിപ്പ് അവസാനിച്ചാലും മുൻ പങ്കാളികളുമായി നല്ല സൗഹൃദം സൂക്ഷിക്കാറുണ്ടെന്നും എന്നാൽ അതിൽ ചില ആരോഗ്യകരമായ അതിർവരമ്പുകൾ ആവശ്യമാണെന്നും താരം വ്യക്തമാക്കുന്നു. നടി സുഹാസിനിയുമായി നടത്തിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. ഈ അഭിമുഖത്തിലെ പ്രസ്താവനകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

തന്റെ മുൻ കാമുകനെ ഇപ്പോഴും ഫോൺ ചെയ്യാറുണ്ടെന്നും ഇരുവരും നല്ല സൗഹൃദത്തിലാണ് കഴിയുന്നതെന്നും ശ്രുതി ഹാസൻ പറയുന്നു. അടിസ്ഥാനപരമായി അവൻ നല്ലൊരു മനുഷ്യനായതുകൊണ്ട് തന്നെ ആ സൗഹൃദം എളുപ്പമായി തോന്നിയിട്ടുണ്ട്. ഒരു ബന്ധം ഇരുവർക്കും ഇടയിൽ പ്രവർത്തിച്ചു പോയില്ലെന്ന് കരുതി അവർ മോശം ആളുകളാകണമെന്നില്ല. കഴിവുള്ള ഒരു ആർട്ടിസ്റ്റായ അദ്ദേഹം തങ്ങളുടെ പൊതുവായ സൗഹൃദവലയത്തിലുള്ള ആളാണെന്നും പരസ്പര ബഹുമാനം എപ്പോഴും നിലനിൽക്കുന്നുണ്ടെന്നും താരം പറഞ്ഞു.

അതേസമയം, മുൻ കാമുകന്മാർക്ക് ഒരിക്കലും ഉറ്റസുഹൃത്തുക്കളാകാൻ കഴിയില്ലെന്നും വളരെ അടുത്ത സൗഹൃദം അതിൽ സാധ്യമല്ലെന്നും ശ്രുതി ഹാസൻ കൂട്ടിച്ചേർത്തു. വീണ്ടും ഒരുമിച്ചായിരിക്കണമെങ്കിൽ ആ ബന്ധത്തിലേക്ക് തിരിച്ചുപോകേണ്ടി വരുമല്ലോ. അതിനാൽ തന്നെ അങ്ങനെയുള്ള ബന്ധങ്ങളിൽ ആരോഗ്യകരമായ അതിർവരമ്പുകൾ വേണമെന്ന് താൻ വിശ്വസിക്കുന്നു. അല്ലാതെ ‘എന്തൊക്കെയുണ്ട് വിശേഷങ്ങൾ, ഇന്ന് എന്തൊക്കെ ചെയ്തു’ എന്ന് ദിവസവും വിളിച്ചു ചോദിക്കേണ്ട കാര്യവുമില്ലെന്ന് താരം വ്യക്തമാക്കി.

തന്റെ ഡേറ്റിംഗ് രീതികളെക്കുറിച്ചും അഭിമുഖത്തിൽ ശ്രുതി ഹാസൻ സംസാരിച്ചു. താൻ ധാരാളം ഡേറ്റുകൾക്ക് പോയിട്ടുള്ള ആളല്ലെന്നും എന്നാൽ റിലേഷൻഷിപ്പുകൾ ഉണ്ടായിട്ടുണ്ടെന്നും താരം വ്യക്തമാക്കി. ഒരാളുമായി പ്രണയത്തിലാണെങ്കിൽ മാത്രമേ ഡിന്നറിനൊക്കെ പോകാറുള്ളൂ. വെറുതെ ഒരാളെ അറിയാൻ വേണ്ടി മാത്രം സമയം ചെലവഴിക്കാൻ തനിക്ക് സമയമില്ലെന്നും ശ്രുതി ഹാസൻ കൂട്ടിച്ചേർത്തു.

ശ്രുതിയുടെ വാക്കുകൾ

‘മുൻ കാമുകൻമാരെ ഞാൻ കോൾ ചെയ്തിട്ടുണ്ട്. മുൻ കാമുകനും ഞാനും ഇപ്പോഴും നല്ല സൗഹൃദത്തിലാണ്. അടിസ്ഥാനപരമായി അവൻ നല്ല മനുഷ്യനാണ്. അതിനാൽ എളുപ്പമാണ്. റിലേഷൻഷിപ്പ് രണ്ട് പേർക്കും വർക്കായില്ലെങ്കിൽ അവർ മോശം ആളുകളാണെന്നില്ല. അവൻ കഴിവുള്ള ആർട്ടിസ്റ്റാണ്. ഞങ്ങൾ ഒരേ സൗഹൃദവലയത്തിനുള്ളവരാണ്. എപ്പോഴും പരസ്പര ബഹുമാനമുണ്ട്. പക്ഷെ മുൻകാമുകൻമാർക്ക് ബെസ്റ്റ് ഫ്രണ്ടാകാൻ പറ്റില്ല. വളരെ അടുത്ത സൗഹൃദം പറ്റില്ല.

വീണ്ടും ഒരുമിച്ചായിരിക്കണമെങ്കിൽ ആ ബന്ധത്തിലേക്ക് തിരിച്ച് പോയാൽ പോരേ. അല്ലെങ്കിൽ ആരോ​ഗ്യകരമായ അതിർവരമ്പ് വേണമെന്ന് ഞാൻ വിശ്വസിക്കുന്നു. അല്ലാതെ എന്തൊക്കെയുണ്ട്, ഇന്ന് എന്തൊക്കെ ചെയ്തു എന്ന് പറയേണ്ട കാര്യമില്ലെന്നും ശ്രുതി ഹാസൻ പറഞ്ഞു. ഞാനൊരുപാട് ഡേറ്റുകൾക്ക് പോയിട്ടില്ല. എനിക്ക് റിലേഷൻഷിപ്പുകളുണ്ടായിട്ടുണ്ട്. പക്ഷെ ഡിന്നറിനൊന്നും പോയിട്ടില്ല. അവരുമായി പ്രണയത്തിലാണെങ്കിൽ പോകും. അല്ലാതെ മറ്റൊരാളെ അറിയാനുള്ള സമയം എനിക്കില്ല.”