“വിവാഹം വേണ്ട, പക്ഷേ അമ്മയാകണം; വെറുമൊരു പേപ്പർ കഷ്ണത്തിലല്ല കുടുംബ ജീവിതം”: തുറന്നടിച്ച് ശ്രുതി ഹാസൻ

','

' ); } ?>

നാല് പതിറ്റാണ്ടിലേറെയായിട്ടും വിവാഹം കഴിക്കാത്തതിനെക്കുറിച്ച് നിരന്തരം ചോദ്യങ്ങൾ ചോദിക്കുന്നവരോട് പൊട്ടിത്തെറിച്ച് നടി ശ്രുതി ഹാസൻ. തനിക്ക് കല്യാണം കഴിക്കാൻ ഒട്ടും താൽപ്പര്യമില്ലെന്നും എന്നാൽ അമ്മയാകാനും കുടുംബ ജീവിതം നയിക്കാനും ആഗ്രഹമുണ്ടെന്നും താരം വ്യക്തമാക്കി. വിവാഹം കഴിക്കാതെ തന്നെ ഒരു കുടുംബ യൂണിറ്റിൽ വിശ്വസിക്കാമെന്നും, വെറുമൊരു പേപ്പർ കഷ്ണത്തിലെ ഒപ്പല്ല ആത്മാർത്ഥമായ കുടുംബ ജീവിതം നൽകുന്നതെന്നും ശ്രുതി തുറന്നടിച്ചു.

തന്റെ വിവാഹത്തെക്കുറിച്ച് ബന്ധുക്കളോ സമൂഹമോ എന്തുചോദിച്ചാലും മാതാപിതാക്കൾ ഇതുവരെ യാതൊരു സമ്മർദ്ദവും ചെലുത്തിയിട്ടില്ലെന്നും താരം പറഞ്ഞു. താൻ സന്തോഷത്തോടെ ജീവിക്കണമെന്നാണ് മാതാപിതാക്കളുടെ ആഗ്രഹം. സ്റ്റേജിൽ വെച്ച് അച്ഛൻ കമലഹാസൻ തമാശയായി ഒരു പരാമർശം നടത്തിയിട്ടുണ്ടെങ്കിലും തന്നെ വിവാഹത്തിന്റെ പേരിൽ ഒരിക്കലും നിർബന്ധിച്ചിട്ടില്ലെന്നും അതുകൊണ്ടാണ് തനിക്ക് സ്വതന്ത്രമായി ജീവിക്കാൻ കഴിയുന്നതെന്നും ശ്രുതി കൂട്ടിച്ചേർത്തു.

ശ്രുതി ഹാസന്റെ വാക്കുകൾ

സത്യം പറഞ്ഞാല്‍ എനിക്ക് കല്യാണം കഴിക്കണം എന്ന ഒരു ആഗ്രഹവുമില്ല. അതേസമയം എനിക്കൊരു ഫാമിലി സിസ്റ്റത്തില്‍ വിശ്വാസമുണ്ട്. എനിക്കറിയാം ഇത് പലര്‍ക്കും ആശയക്കുഴപ്പമുണ്ടാക്കും; പക്ഷേ എനിക്കൊരു ഫാമിലി യൂണിറ്റ് ഇഷ്ടമാണ്, അമ്മയാവാന്‍ എനിക്ക് ആഗ്രഹമുണ്ട്, പക്ഷേ ഒരു പേപ്പറില്‍ ഒപ്പുവച്ച് കല്യാണം കഴിക്കാന്‍ എനിക്ക് താത്പര്യമില്ല. ഇതൊക്കെ എനിക്ക് വേണം എന്നുണ്ടെങ്കില്‍ ഇതൊക്കെ ആവാം. പക്ഷേ കല്യാണം കഴിക്കാതിരിക്കാനാണ് ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

കല്യാണം കഴിക്കുന്നതുമായി ബന്ധപ്പെട്ട് അച്ഛനോ അമ്മയോ ഒരിക്കല്‍ പോലും എന്നോട് ഒന്നും ചോദിച്ചിട്ടില്ല. അവരെ സംബന്ധിച്ച് ഞാന്‍ സന്തോഷത്തോടെ ജീവിച്ചാല്‍ മാത്രം മതി. ഒരിക്കല്‍ സ്റ്റേജില്‍ വച്ച് അച്ഛന്‍ തമാശയോടെ പറഞ്ഞിരുന്നു, “ശ്രുതി മനസ്സ് വച്ചാല്‍ എനിക്ക് മുത്തശ്ശനാവാം” എന്ന്. പക്ഷേ അത് തമാശയാണ് എന്നെനിക്കറിയാം. അതല്ലാതെ, “നീ എപ്പോഴാണ് കല്യാണം കഴിക്കുന്നത്, എന്താണ് നിന്റെ പ്ലാന്‍?” എന്നൊന്നും അച്ഛനോ അമ്മയോ ചോദിച്ചിട്ടില്ല. ഒരുപക്ഷേ അതുകൊണ്ടായിരിക്കും എനിക്ക് ഇങ്ങനെ ജീവിക്കാന്‍ കഴിയുന്നത്.

ആ ഒരു മാര്യേജ് സര്‍ട്ടിഫിക്കറ്റ് എന്ന പേപ്പര്‍ മാത്രം മതിയോ, അത് നിങ്ങള്‍ക്ക് സത്യസന്ധമായി, കമ്മിറ്റ്‌മെന്റോടുകൂടെയുള്ള കുടുംബജീവിതം തരുമോ എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. അതൊന്നും ഇല്ലാതെ എനിക്ക് അങ്ങനെ ഒരു കുടുംബജീവിതം നയിക്കാന്‍ കഴിയുമെന്ന വിശ്വാസം എനിക്കുണ്ട്. നിങ്ങളുടെ ആളെ എന്നും നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാന്‍ കഴിയുന്നുണ്ടെങ്കില്‍, എന്നും അയാള്‍ നിങ്ങളുടെ സ്വന്തമാണെങ്കില്‍, അതിനെക്കാള്‍ വലുതല്ല ഒരു പേപ്പര്‍ കഷ്ണവും!

ആ പേപ്പറില്‍ വിശ്വസിക്കുന്നവരും ഒരു സമൂഹവും ഇവിടെയുണ്ട്, അതുകൊണ്ടാണ് നമ്മുടെ സമൂഹം ഇങ്ങനെ മുന്നോട്ടു പോകുന്നത്. എനിക്ക് അത് വര്‍ക്കാവുന്നില്ല എന്ന് മാത്രം. എന്നെപ്പോലെ ഒരു പ്രാന്തിനെ കണ്ടെത്താന്‍ കഷ്ടമാണ്, അതാണ് ശരിക്കുള്ള പ്രശ്‌നം!