
മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘L368’ന്റെ ചിത്രീകരണം തൊടുപുഴയ്ക്ക് സമീപം മാറികയിൽ പുരോഗമിക്കുന്നു. ഒക്ടോബർ 30-ന് കൊച്ചിയിൽ തുടക്കമിട്ട ചിത്രത്തിന്റെ ലൊക്കേഷനിൽ നവംബർ രണ്ടിനാണ് മോഹൻലാൽ പങ്കുചേർന്നത്. ചെറിയ താടിയും കഴുത്തിൽ കറുപ്പും വെളുപ്പും മാലകളും ധരിച്ച് ചെക്ക് ഷർട്ടും കറുത്ത മുണ്ടുമണിഞ്ഞ ലളിതമായ വേഷവിധാനത്തിലാണ് താരം ലൊക്കേഷനിലെത്തിയത്.
താൽക്കാലികമായി ‘L368’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തലക്കെട്ടിന് പിന്നിൽ ഒരു സൈൻ ലാംഗ്വേജ് ഘടകമുണ്ടെന്നും ‘L’ എന്നത് ‘ലൗ’ (Love) എന്നതിനെയാണ് സൂചിപ്പിക്കുന്നതെന്നും ലോഞ്ചിംഗ് വേളയിൽ സംവിധായകൻ വെളിപ്പെടുത്തിയിരുന്നു. പ്രണയം, ഇമോഷണൽ ഡ്രാമ, നർമ്മം, ആക്ഷൻ എന്നിവ സമന്വയിക്കുന്ന വേറിട്ടൊരു പ്രമേയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ അവതരിപ്പിക്കുന്ന ചിത്രം ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബിനു ജോർജ്ജ് അലക്സാണ്ടറാണ് നിർമ്മിക്കുന്നത്. മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് തിയേറ്റർ ആർട്ടിസ്റ്റുകൾക്ക് പുറമെ ഇവ, തെന്നൽ, മുകേഷ്, അജു വർഗീസ്, സംഗീത് പ്രതാപ്, രാജേഷ് മാധവൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളി ലൂടെയാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം നടക്കുന്നത്.
കൊച്ചി, ഇടുക്കി മംഗലാപുരം ഉൾപ്പടെ കർണ്ണാടകയുടെ നിരവധി ലൊക്കേഷനുകൾ ചിത്രത്തിൽ പ്രധാന പശ്ചാത്തലമാകുന്നുണ്ട്. ഗാനങ്ങൾ – കൈതപ്രം. സംഗീതം – ജെയ്ക്ക്ബിജോയ്സ്, ഛായാഗ്രഹണം- ഷഹ്നാസ് ജലാൽ. കലാസംവിധാനം- പ്രശാന്ത് മാധവൻ. കോസ്റ്റ്യം ഡിസൈൻ- സുജിത് സുധാകർ. മേക്കപ്പ് -സജീവ് സജി, സിങ്ക് സൗണ്ട്- അനിൽ രാധാകൃഷ്ണൻ, വി.എഫ്.ക്സ്- വിഷ്ണു പിഷാരടി. ആക്ഷൻ- സ്റ്റണ്ട് സെൽവ. ഡിസൈൻ- എസ്തറ്റിക്ക് കുഞമ്മ. ചീഫ്അ സ്സോസ്സിയേറ്റ് ഡയറക്ടർ- അതുല്യ മധു. പ്രൊഡക് ഷൻ മാനേജർ- ആദർശ് ലൈല സുന്ദർ. പ്രൊഡക്ഷൻ, എക്സിക്യൂട്ടീവ്- .ശ്രീക്കുട്ടൻ. ധനേഷ്, പ്രൊഡക്ഷൻ കൺട്രോളർ – ബിജു തോമസ്. ആശിർവ്വാദ് റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. വാഴൂർ ജോസ്.