‘ആ കരങ്ങൾക്ക് സർവ ശക്തനായ ദൈവം ശക്തി കൊടുക്കും’: മുഖ്യമന്ത്രിയെക്കുറിച്ച് ദേവനന്ദ

','

' ); } ?>

തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവ വേദിയിൽ കുരുന്നുകളുടെ സ്നേഹപ്രകടനത്തിൽ വികാരാധീനനായി മുഖ്യമന്ത്രി വി.ഡി. സതീശൻ. വേദിയിലെത്തിയ മുഖ്യമന്ത്രിയെ കുട്ടികൾ സ്നേഹത്തോടെ കെട്ടിപ്പിടിച്ച് സ്വീകരിച്ചതോടെയാണ് അപൂർവ്വവും സുന്ദരവുമായ വൈകാരിക നിമിഷങ്ങൾക്ക് വേദി സാക്ഷ്യം വഹിച്ചത്.

കുരുന്നുകളുടെ സ്നേഹത്തിന് മുന്നിൽ കണ്ണീരണിയുന്ന മുഖ്യമന്ത്രിയുടെ ദൃശ്യങ്ങൾ അദ്ദേഹം തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതോടെ നിമിഷനേരം കൊണ്ടാണ് തരംഗമായത്. സ്പെഷൽ സ്കൂളുകളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സർക്കാരിന്റെ സമഗ്രവും ശക്തവുമായ പിന്തുണ തുടർന്നും ഉണ്ടാകുമെന്ന് ഉറപ്പുനൽകിയാണ് അദ്ദേഹം മടങ്ങിയത്.

വിഡിയോയ്ക്ക് ജനങ്ങളിൽ നിന്ന് വലിയ പ്രതികരണം ലഭിക്കുന്നതിനിടെ ജനപ്രിയ ബാലതാരം ദേവനന്ദ പങ്കുവെച്ച കുറിപ്പും വൈറലായി. “മനുഷ്യരെ ചേർത്തുപിടിക്കുന്ന കരങ്ങൾ ആരുടെ ആയാലും, ആ കരങ്ങൾക്ക് സർവശക്തനായ ദൈവം ശക്തി കൊടുക്കുക തന്നെ ചെയ്യും” എന്നായിരുന്നു ദേവനന്ദയുടെ വാക്കുകൾ. ‘മാളികപ്പുറം’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ ദേവനന്ദയുടെ ഈ പക്വതയാർന്ന കുറിപ്പ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.