വധുവിന്റെ മൂല്യം സ്വർണം കൊണ്ടല്ല അളക്കേണ്ടത്: മൃദുല മുരളി

','

' ); } ?>

നടി മൃദുല മുരളിയുടെ ആറാം വിവാഹവാർഷിക കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വിവാഹത്തിന് സ്വർണാഭരണങ്ങൾ പൂർണ്ണമായി ഒഴിവാക്കിയതിനെക്കുറിച്ചും, തന്റെ തന്നെ ജ്വല്ലറി സംരംഭമായ ‘പ്യുവർ അല്യൂർ’ മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാടുകളെക്കുറിച്ചും താരം പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.

2020 ഒക്ടോബറിലായിരുന്നു പരസ്യ സംവിധായകനായ നിതിൻ വിജയനുമായുള്ള മൃദുല മുരളിയുടെ വിവാഹം. ഒരു വധു ധരിക്കണമെന്ന് സമൂഹം പ്രതീക്ഷിക്കുന്ന മാതൃകകൾക്ക് പകരം, തനിക്ക് ഏറ്റവും പ്രിയപ്പെട്ടതും അനുയോജ്യവുമായ വഴിയാണ് താൻ തിരഞ്ഞെടുത്തതെന്ന് താരം പറയുന്നു. വിവാഹദിവസം എത്രത്തോളം സ്വർണം ധരിച്ചിരുന്നു എന്നതിലല്ല, അന്ന് മനസ്സ് എത്രത്തോളം സന്തോഷഭരിതമായിരുന്നു എന്നതിലൂടെ ആ ദിവസത്തെ ഓർക്കാനാണ് താൻ ആഗ്രഹിച്ചതെന്നും, ആ തീരുമാനത്തിൽ ഇന്നും ഉറച്ചുനിൽക്കുന്നുവെന്നും മൃദുല വ്യക്തമാക്കി.

മറ്റുള്ളവർക്കായുള്ള നിയമമല്ല അതെന്നും, സ്വന്തം വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു ആ തീരുമാനമെന്നും താരം കൂട്ടിച്ചേർത്തു. സ്വന്തം ജ്വല്ലറി സംരംഭമായ ‘പ്യുവർ അല്യൂർ’ മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാടും ഇതുതന്നെയാണ്. ഒരു വധു എത്രമാത്രം സ്വർണം ധരിക്കുന്നു എന്നത് ഒരിക്കലും അവളുടെ മൂല്യത്തിന്റെയോ സമ്പത്തിന്റെയോ സാമൂഹിക പദവിയുടെയോ അളവുകോലാകരുതെന്ന് കുറിച്ച നടി, ഓരോ വധുവിനും തന്നെത്തന്നെ പൂർണമായി പ്രതിഫലിപ്പിക്കുന്ന വേഷവും ആഭരണങ്ങളും തിരഞ്ഞെടുക്കാൻ പൂർണ്ണ സ്വാതന്ത്ര്യമുണ്ടായിരിക്കണമെന്നും ഓർമ്മിപ്പിച്ചു. ടെലിവിഷൻ അവതാരകയായി കരിയർ ആരംഭിച്ച് മോഹൻലാൽ ചിത്രം ‘റെഡ് ചില്ലീസി’ലൂടെ സിനിമയിലെത്തിയ മൃദുല, നിലവിൽ മികച്ചൊരു സംരംഭക കൂടിയായി തിളങ്ങുകയാണ്.

മൃദുലയുടെ വാക്കുകൾ

“ആറ് വർഷങ്ങൾക്ക് മുൻപ്, ഞാൻ വിവാഹിതയായത് സ്വർണാഭരണങ്ങളൊന്നുമില്ലാതെയായിരുന്നു. അത് സ്വർണത്തിനെതിരെയുള്ള ഒരു പ്രഖ്യാപനമൊന്നുമായിരുന്നില്ല, മറിച്ച് തികച്ചും എന്നെപ്പോലെയാകാൻ ഞാൻ തിരഞ്ഞെടുത്ത ഒരു വഴിയായിരുന്നു. ഒരു വധു ധരിക്കണമെന്ന് സമൂഹം പ്രതീക്ഷിക്കുന്നതിന് പകരം, എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്താണോ അതാണ് ഞാൻ തിരഞ്ഞെടുത്തത്.

വിവാഹദിവസം ഞാൻ എത്രത്തോളം സ്വർണം ധരിച്ചിരുന്നു എന്നതിലല്ല, അന്ന് എന്റെ മനസ്സ് എത്രത്തോളം സന്തോഷഭരിതമായിരുന്നു എന്നതിലൂടെ ആ ദിവസത്തെ ഓർക്കാനാണ് ഞാൻ ആഗ്രഹിച്ചത്.- മൃദുല കുറിച്ചു. ആ തീരുമാനത്തെക്കുറിച്ച് ഇന്നും എനിക്ക് അതേ ഉറപ്പോടെ ചിന്തിക്കാൻ കഴിയുന്നുണ്ട്.

അതൊരിക്കലും മറ്റുള്ളവർക്കുള്ള ഒരു നിയമമായിരുന്നില്ല; മറിച്ച്, അത് ഞാനെന്ന വ്യക്തിയെയും, എനിക്ക് ഏറ്റവും അനുയോജ്യമായി തോന്നിയ കാര്യത്തെയുമാണ് പ്രതിഫലിപ്പിച്ചത്. സ്വന്തം ജ്വല്ലറി സംരംഭമായ ‘പ്യുവർ അല്യൂർ’ മുന്നോട്ട് വെക്കുന്ന കാഴ്ചപ്പാടും ഇതുതന്നെയാണ്.

“ഓരോ വധുവിനും, തനിക്ക് സുന്ദരിയാണെന്ന് തോന്നുന്നതും, തന്നെത്തന്നെ പൂർണമായി പ്രതിഫലിപ്പിക്കുന്നതുമായ കാര്യങ്ങൾ തിരഞ്ഞെടുക്കാൻ പൂർണ സ്വാതന്ത്ര്യമുണ്ടായിരിക്കണം. ആഭരണങ്ങൾ തിരഞ്ഞെടുക്കുമ്പോൾ, അവയോടുള്ള നിങ്ങളുടെ ഇഷ്ടവും, അവ അണിയുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന സന്തോഷവുമാണ് പ്രധാനമായിരിക്കേണ്ടത്.

ഒരു വധു എത്രമാത്രം സ്വർണം ധരിക്കുന്നു എന്നത് ഒരിക്കലും അവളുടെ മൂല്യത്തിന്റെയോ സമ്പത്തിന്റെയോ സാമൂഹിക പദവിയുടെയോ അളവുകോലാകരുത്!!! കൂടാതെ, ഒരു ദമ്പതികളെന്ന നിലയിൽ സമൂഹത്തിൽ അംഗീകരിക്കപ്പെട്ട് ഞങ്ങൾ മറ്റൊരു വർഷം കൂടി പിന്നിടുകയാണ്.”