‘കീർത്തിചക്ര’യിലെ മേജർ മഹാദേവൻ ഞാൻ തന്നെ; വെളിപ്പെടുത്തലുമായി മേജർ രവി

','

' ); } ?>

മോഹൻലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച ആക്ഷൻ ചിത്രങ്ങളിലൊന്നായ ‘കീർത്തിചക്ര’യിലെ നായകകഥാപാത്രം മേജർ മഹാദേവൻ താൻ തന്നെയാണ് എന്ന് സംവിധായകൻ മേജർ രവി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് തന്റെ ജീവിതാനുഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കിയത്.

ചിത്രത്തിൽ ജീവ അവതരിപ്പിച്ച കഥാപാത്രം 38 വർഷമായി തന്റെ കൂടെയുള്ള മാനേജർ ക്യാപ്റ്റൻ അനിൽ കുമാറാണെന്നും 1988 മുതൽ തുടരുന്ന ആത്മബന്ധമാണ് തങ്ങളുടേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വന്തം അനുഭവങ്ങളാണ് തന്റെ സിനിമകളുടെ കാതലെന്നും മേജർ രവി പങ്കുവെച്ചു.

”കീര്‍ത്തിചക്രയിലെ മോഹന്‍ലാലിന്റെ കഥാപാത്രം ഞാനും ജീവയുടെ കഥാപാത്രം ഇപ്പോള്‍ എന്റെ മാനേജര്‍ ആയിട്ടുള്ള ക്യാപ്റ്റന്‍ അനില്‍ കുമാറാണ്. അദ്ദേഹം ഇപ്പോഴും കൂടെയുണ്ട്. 38 വര്‍ഷമായി കൂടെയുണ്ട്. അങ്ങനെയും ഇങ്ങനെയുമൊന്നും അതുപോലൊരു ബന്ധമുണ്ടാകില്ല. അവനെ ഞാന്‍ കാണുന്നത് 88 ലാണ്. അന്ന് തുടങ്ങിയതാണ് അവനും ഞാനും തമ്മിലുള്ള സിങ്കിങ്. എന്റെ സിനിമകളൊക്കെ എന്റെ അനുഭവങ്ങളാണ്.” മേജർ രവി പറഞ്ഞു.

2006-ൽ മേജർ രവിയുടെ കന്നി സംവിധാനത്തിൽ പുറത്തിറങ്ങിയ ‘കീർത്തിചക്ര’ വൻ തിയേറ്റർ വിജയമാണ് നേടിയത്. ആർ.ബി. ചൗധരി നിർമ്മിച്ച് തിരു ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിൽ ബിജു മേനോൻ, ഗോപിക, ലക്ഷ്മി ഗോപാലസ്വാമി, നവാബ് ഷാ, ഷമ്മി തിലകൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ഈ ചിത്രത്തിന്റെ തുടർച്ചയായി കുരുക്ഷേത്ര, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്‌സ് എന്നീ സിനിമകളും പിന്നീട് പുറത്തിറങ്ങി.