‘ജീവൻ പോയാലും മാംസം കഴിക്കില്ല, എൻ്റെ ആരോഗ്യത്തിന് വേണ്ടി മറ്റൊരു ജീവിയെ കൊല്ലാനാകില്ല’; സായ് പല്ലവി

','

' ); } ?>

നടി സായ് പല്ലവിയുടെ ഭക്ഷണരീതികളെക്കുറിച്ചുള്ള വ്യാജ വാർത്തകൾക്കും പ്രചാരണങ്ങൾക്കും മറുപടിയുമായി താരത്തിന്റെ പുതിയ വെളിപ്പെടുത്തൽ. വെജിറ്റേറിയൻ ജീവിതശൈലി ‘രാമായണ’ സിനിമയ്ക്കുവേണ്ടി മാത്രം എടുത്ത തീരുമാനമല്ലെന്ന് നടി വ്യക്തമാക്കി. നിതീഷ് തിവാരിയുടെ സംവിധാനത്തിൽ രൺബീർ കപൂർ ശ്രീരാമനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘രാമായണ’. നവംബർ ആറിന് റിലീസിനെത്തുന്ന ചിത്രത്തിൽ സീതയായാണ് സായ് പല്ലവി അഭിനയിക്കുന്നത്.

മുൻപ് നൽകിയ അഭിമുഖത്തിലെ ജപ്പാൻ യാത്രയെക്കുറിച്ചുള്ള നടിയുടെ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒരു മാസം നീണ്ട ജപ്പാൻ ഷൂട്ടിംഗിനിടയിൽ വെജിറ്റേറിയൻ ഭക്ഷണം ലഭിക്കാത്തത് വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്ന് സായ് പല്ലവി പറയുന്നു. ആരോഗ്യത്തിന് വേണ്ടി മറ്റൊരു ജീവന്റെ ജീവനെടുക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും, എവിടെ പോയാലും താൻ വെജിറ്റേറിയൻ ആയിരിക്കുമെന്നും ജീവൻ പോയാലും മാംസം കഴിക്കില്ലെന്നും നടി വ്യക്തമാക്കിയിരുന്നു.

സിനിമകളുടെ റിലീസ് സമയത്ത് തനിക്കെതിരെ നിരന്തരം ഗോസിപ്പുകൾ പ്രചരിപ്പിക്കുന്നതിനെതിരെ മുൻപും താരം ശക്തമായ ഭാഷയിൽ പ്രതികരിച്ചിട്ടുണ്ട്. ദസറ മുതൽ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിക്കുമെന്ന് നിർമാതാക്കൾ അറിയിച്ചിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

സായ് പല്ലവിയുടെ വാക്കുകൾ;

“ഷൂട്ടിങ്ങിനായി ഒരു മാസം ജപ്പാനില്‍ പോയിരുന്നു. അവിടെ വെജിറ്റേറിയന്‍ ഭക്ഷണം ലഭ്യമല്ലായിരുന്നു. വെജ് എന്ന കരുതി കഴിച്ച ഭക്ഷണത്തില്‍ പോലും ചിക്കന്‍ ബ്രോത്ത് ഉണ്ടായിരുന്നു. അന്ന് ഞാന്‍ അത് കഴിച്ചു, കുഴപ്പമുണ്ടായിരുന്നില്ല.

എന്നാല്‍ എന്റെ ആരോഗ്യത്തിന് വേണ്ടി മറ്റൊരു മൃഗത്തിന്റെ ജീവന്‍ എടുക്കാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ എപ്പോഴും, എവിടെ പോയാലും വെജിറ്റേറിയന്‍ ആയിരിക്കും. ജീവൻ പോയാലും മാംസം കഴിക്കില്ല.”