രാമായണത്തിൽ സീതയാകാൻ സായ് പല്ലവിയെക്കാൾ മികച്ച ചോയ്സ് ഇല്ല: രൺബീർ കപൂർ

','

' ); } ?>

ബിഗ് ബജറ്റ് ചിത്രമായ ‘രാമായണ’യിൽ സീതയായി അഭിനയിക്കുന്ന നടി സായ് പല്ലവിക്ക് ആശംസകളുമായി ബോളിവുഡ് താരം രൺബീർ കപൂർ. തെലുങ്ക് ടോക്ക് ഷോയായ ‘ജയമ്മു നിശ്ചയമുരാ സീസൺ 2’ൽ അതിഥിയായി എത്തിയ സായ് പല്ലവിക്ക് സർപ്രൈസ് ആയിട്ടാണ് രൺബീറിന്റെ വീഡിയോ സന്ദേശം എത്തിയത്. ഒക്ടോബർ 16ന് സംപ്രേഷണം ചെയ്യുന്ന ഈ എപ്പിസോഡിന്റെ പ്രൊമോ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

സായ് പല്ലവിയുടെ സത്യസന്ധതയാണ് തന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചതെന്നും, സീതയുടെ വേഷത്തിലേക്ക് അവരെക്കാൾ മികച്ചൊരു ചോയ്സ് ഇല്ലെന്നും രൺബീർ വീഡിയോയിൽ പറഞ്ഞു. പ്രേക്ഷകർ സായ് പല്ലവിയെ തികച്ചും പുതിയൊരു രൂപത്തിലായിരിക്കും ഈ ചിത്രത്തിൽ കാണാൻ പോകുന്നത്. തെലുങ്ക് ആരാധകരോടുള്ള സ്നേഹം പ്രകടിപ്പിച്ച് “നിങ്ങളുടെ സ്നേഹത്തിന് നന്ദി” എന്ന് തെലുങ്കിലും താരം സംസാരിച്ചു.

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ‘രാമായണ’ രണ്ട് ഭാഗങ്ങളായാണ് ഒരുങ്ങുന്നത്. ഇതിന്റെ ആദ്യ ഭാഗം 2026 നവംബർ അഞ്ചിന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, ഡിഎൻഇജി, യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സോണി പിക്ചേഴ്സ് അന്താരാഷ്ട്ര വിതരണവും ധർമ പ്രൊഡക്ഷൻസ് വടക്കേ ഇന്ത്യയിലെ വിതരണവും ഏറ്റെടുത്തിരിക്കുന്നു.

“സായ്, നിങ്ങളിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് സത്യസന്ധതയാണ്. നിങ്ങളെപ്പോലെ ഒരാൾക്കൊപ്പം ഫ്രെയിം പങ്കിടാൻ ഭാഗ്യം ചെയ്തവരാണ് ഓരോ സഹപ്രവർത്തകരും. സീതയുടെ വേഷത്തിലേക്ക് മറ്റാരെയും എനിക്ക് ചിന്തിക്കാനാകില്ല. പ്രേക്ഷകർ നിങ്ങളെ തികച്ചും പുതിയൊരു രൂപത്തിൽ കാണാൻ പോകുന്നു, നിങ്ങളുടെ സ്നേഹത്തിന് നന്ദി” എന്നാണ് രൺബീർ പറഞ്ഞത്.

ചിത്രത്തിൽ രൺബീർ കപൂർ രാമനായും, സായ് പല്ലവി സീതയായും, യഷ് രാവണനായും വേഷമിടുന്നു. ശോഭന (കൈകസി), അരുൺ ഗോവിൽ (ദശരഥൻ), രവി ദുബെ (ലക്ഷ്മണൻ), അജിങ്ക്യ ദേവ് (വിശ്വാമിത്ര മഹർഷി), കുനാൽ കപൂർ (ഇന്ദ്രദേവൻ), രാകുൽ പ്രീത് സിംഗ് (ശൂർപ്പണഖ) തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിലുള്ളത്. എട്ട് തവണ ഓസ്കാർ ജേതാവായ ഡിഎൻഇജിയാണ് വിഎഫ്എക്സ് നിർവഹിക്കുന്നത്. സംഗീത ഇതിഹാസങ്ങളായ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ശ്രീധർ രാഘവനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *