
കരിയറിനെക്കുറിച്ച് മാത്രം ചിന്തിച്ചിരുന്ന മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, ആദ്യമായി തനിക്ക് ഒരിടവേള വേണമെന്ന് തുറന്നു പറയാൻ സാധിക്കുന്നതിന്റെ സന്തോഷത്തിലാണ് സമാന്ത. സോയ സാനിറ്ററി പാഡ് ലോഞ്ചിങ് ചടങ്ങിൽ സംസാരിക്കവെയാണ് താരം തന്റെ ജീവിതത്തിലെ പുതിയ വിശേഷങ്ങളും അനുഭവങ്ങളും പങ്കുവെച്ചത്.
മയോസൈറ്റിസ് എന്ന അപൂർവ്വ രോഗാവസ്ഥയിലൂടെ കടന്നുപോയ സമയത്ത് കരിയറിനെക്കുറിച്ചുള്ള ആശങ്കകളും പേടിയും തന്നെ മാനസികമായി തളർത്തിയിരുന്നതായി സമാന്ത മുൻപ് തുറന്നുപറഞ്ഞിട്ടുണ്ട്. എന്നാൽ പ്രസവവും കുഞ്ഞിന്റെ വരവും ജീവിതത്തിൽ പുതിയൊരു മാറ്റം കൊണ്ടുവന്നിരിക്കുകയാണിപ്പോൾ. വരാൻ പോകുന്ന വേദനകളെക്കുറിച്ചോ കരിയറിലെ നഷ്ടങ്ങളെക്കുറിച്ചോ അല്ല, മറിച്ച് ആരോഗ്യമുള്ള ഒരു കുഞ്ഞിനെ സ്വീകരിക്കാനുള്ള ആകാംക്ഷയിലാണ് താനിപ്പോഴെന്നും താരം വ്യക്തമാക്കി. ഉറക്കമില്ലാത്ത രാത്രികളും ഹോർമോൺ വ്യതിയാനങ്ങളും ശാരീരിക മാറ്റങ്ങളും സന്തോഷത്തോടെ സ്വീകരിക്കാൻ തയ്യാറാണെന്നും സമാന്ത കൂട്ടിച്ചേർത്തു.
2025-ൽ രാജ് നിഡിമോരുവുമായുള്ള വിവാഹത്തിന് ശേഷമാണ് സമാന്ത അമ്മയാകാൻ ആഗ്രഹിക്കുന്നതിനെക്കുറിച്ച് പരസ്യമായി സംസാരിച്ചത്. കരിയറിലെ തിരക്കുകളിൽ നിന്ന് മാറി ആദ്യമായി പൂർണ്ണ മനസ്സോടെ ഒരു ഇടവേള എടുക്കുന്നതിന്റെ ആശ്വാസത്തിലാണ് ജനപ്രിയ നായിക ഇപ്പോൾ.
സാമന്തയുടെ വാക്കുകൾ;
എനിക്കുറപ്പുണ്ട് ഈ ഒരു സമയത്ത് നമ്മള് സ്ത്രീകള് വരാന് പോകുന്ന വേദനയെ കുറിച്ചോ, കരിയറിനെ കുറിച്ചോ ഒന്നും ചിന്തിക്കുന്നുണ്ടാവില്ല. നമ്മുടെ ചിന്ത മുഴുവന് വരാന് പോകുന്ന കുഞ്ഞിനെ കുറിച്ചായിരിക്കും. എത്രതന്നെ ഡിസ്കംഫര്ട്ട് ആയാലും, വേദനയായാലും നമ്മുടെ മുഖത്തൊരു ചിരിയുണ്ടാവും. ഇത്ര കാലത്തിന് ശേഷം ഇപ്പോഴാണ് എനിക്ക് കുറച്ച് റസ്റ്റ് ആവശ്യമുണ്ട് എന്ന് കംഫര്ട്ടബിളായി എനിക്ക് പറയാന് സാധിക്കുന്നത്.
അതിന് മുന്പ് എനിക്ക് അങ്ങനെ പറയാന് സാധിക്കുമായിരുന്നില്ല. ഇത്രകാലം ഓടി നടന്ന് സിനിമകള് ചെയ്തിട്ട് ഇപ്പോഴാണ് ഓകെ, ഒരു ബ്രേക്ക് വേണം എന്ന് ധൈര്യത്തോടെ എനിക്ക് പറയാന് സാധിക്കുന്നത്-