
അമ്മയാകാനുള്ള തയാറെടുപ്പിലാണ് നടി സമാന്ത റുത്ത് പ്രഭു. ഗര്ഭകാല അസ്വസ്ഥതകളെയും ശാരീരിക മാറ്റങ്ങളെയും സന്തോഷത്തോടെ സ്വീകരിക്കുന്ന താരം, സാനിറ്ററി പാഡ് ലോഞ്ചിങ് ചടങ്ങില് സംസാരിക്കവെ ആര്ത്തവകാലത്തെ തന്റെ പഴയ ഓര്മകളും തുറന്നുപറഞ്ഞു.
ആര്ത്തവത്തെക്കുറിച്ചും നാപ്കിനെക്കുറിച്ചുമൊക്കെ സംസാരിക്കാന് ഒരുകാലത്ത് പേടിച്ചിരുന്നെന്നും ആരും കാണാതെ ന്യൂസ് പേപ്പറില് പൊതിഞ്ഞാണ് പാഡ് ബാത്റൂമിലേക്ക് കൊണ്ടുപോയിരുന്നതെന്നും സമാന്ത ഓര്മിച്ചു. ചെറിയൊരു രക്തക്കറ പോലും വലിയ നാണക്കേടായി കരുതിയിരുന്ന പഴയ തലമുറയില് നിന്ന് സ്ത്രീകള് ഇന്ന് ഒരുപാട് മുന്നോട്ട് വന്നിട്ടുണ്ടെന്നും ഫെര്ട്ടിലിറ്റി, ഹോര്മോണ് ആരോഗ്യം, മാനസികാരോഗ്യം, ഉറക്കം, സമ്മര്ദ്ദം എന്നിവയെക്കുറിച്ചെല്ലാം സ്ത്രീകള് ഇന്ന് തുറന്ന് ചോദിക്കുകയും ചര്ച്ച ചെയ്യുകയും ചെയ്യുന്നുണ്ടെന്നും താരം വ്യക്തമാക്കി.
തന്റെ ജീവിതത്തിലെ ഏറ്റവും കൗതുകകരവും ആവേശകരവുമായ ഘട്ടത്തിലൂടെയാണ് താന് കടന്നുപോകുന്നതെന്നും വര്ഷങ്ങള്ക്ക് ശേഷം തന്റെ ശരീരത്തിന് വിശ്രമം ആവശ്യമാണെന്ന് തുറന്നുപറയാന് സാധിക്കുന്നതില് സന്തോഷമുണ്ടെന്നും സമാന്ത കൂട്ടിച്ചേര്ത്തു. അന്നത്തെ തലമുറ തുണികള് ഉപയോഗിച്ചതും അത് ആരും കാണാതെ കഴുകി ഉണക്കി വീണ്ടും ഉപയോഗിച്ചതും ഓര്ക്കുമ്പോള് ഏറെ ബുദ്ധിമുട്ട് തോന്നുന്നുണ്ടെന്നും എന്നാല് ഇന്ന് മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നും സമാന്ത പറഞ്ഞു.
സാമന്തയുടെ വാക്കുകൾ;
വളരെ കൗതുകമുള്ള ഒരു ഘട്ടത്തിലൂടെയാണ് നമ്മള് കടന്ന് പോകുന്നത് എന്ന് എനിക്ക് തോന്നുന്നു. ഈ മാറ്റം എന്നെ സംബന്ധിച്ച് വളരെ അധികം എക്സൈറ്റ്മെന്റ് ആണ് നല്കുന്നത്. ഇന്നത്തെ സ്ത്രീകള് അവരുടെ ശരീരത്തെ കുറിച്ച് വളരെ അധികം ക്യൂരിയസ് ആണ്. നമ്മുടെ അമ്മമാര് ഒരിക്കലും നമ്മളോട് സംസാരിക്കാത്ത കാര്യത്തെ കുറിച്ചാണ് ഇന്ന് നമ്മള് സംസാരിക്കുന്നത്. ഫര്ട്ടിലിറ്റിയെ കുറിച്ചും, ഹോര്മോണ് ആരോഗ്യത്തെ കുറിച്ചും, മെന്റല് ഹെല്ത്തിനെ കുറിച്ചും, ഉറക്കിനെ കുറിച്ചും, സമ്മര്ദ്ദത്തെ കുറിച്ചുമെല്ലാം നമ്മള് ഒരുപാട് ചോദ്യങ്ങള് ചോദിക്കുന്നു. വ്യക്തിപരമായി ഈ ഒരു സംഭവത്തില് ഞാന് വളരെ അധികം എക്സൈറ്റ്മെന്റ് അനുഭവിക്കുന്നു.
ഇത്ര കാലത്തിന് ശേഷം ഇപ്പോഴാണ് എനിക്ക് റസ്റ്റ് വേണം എന്ന് പറയാന് കഴിയുന്നത്; എന്ത് വേദന സഹിച്ചാലും മുഖത്ത് ചിരിയുണ്ടാവും എന്ന് സമാന്ത
ഒരുപാട് കാലത്തോളം നമ്മള് ഒരു ചോദ്യവും ആരോടും ചോദിച്ചിരുന്നില്ല. ആരോടെങ്കിലും ചോദിക്കുന്നതില് വളരെ അധികം ഡിസ്കംഫര്ട്ടബിള് നമ്മള് നേരിട്ടിരുന്നു. വേദനിച്ചാലും അത് സ്വയം അനുഭവിക്കും. ആര്ത്തവ സമയത്തിലേക്ക് വരുമ്പോള് ഒരു ചോദ്യവും, സംശയവും ആരോടും ചോദിക്കില്ല. എനിക്കിപ്പോഴും ഓര്മയുണ്ട്, എന്റെ പാഡ് ഞാന് ആരും കാണാതെ ന്യൂസ് പേപ്പറില് പൊതിഞ്ഞാണ് ബാത്രൂമിലേക്ക് കൊണ്ടു പോയിക്കൊണ്ടിരുന്നത്. അങ്ങനെയായിരുന്നു ശീലിച്ചത്. ഞങ്ങള്ക്ക് മുന്പുള്ള തലമുറയ്ക്ക് അതിനേക്കാള് കഷ്ടമായിരുന്നു. തുണികളായിരുന്നു അന്നത്തെ സ്ത്രീകള് ഉപയോഗിച്ചത്, അത് ആരും കാണാതെ കഴുകി ഉണക്കി വീണ്ടും വീണ്ടും ഉപയോഗിക്കും.
വര്ഷങ്ങളോളം എല്ലാ മാസവും ഇങ്ങനെ ചെയ്യുന്നതിനെ കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കൂ, അതിനെ കുറിച്ച് ഇപ്പോള് സംസാരിക്കാന് പോലും എനിക്ക് സാധിക്കുന്നില്ല. ചെറിയൊരു രക്തക്കറ കാണുന്നത് പോലും വലിയ നാണക്കേടായിരുന്നു. ഒട്ടും സാധാരണമായിരുന്നില്ല ഒന്നും. പക്ഷേ ആ തലമുറയില് നിന്ന് മാറി ഇന്ന് നമ്മള് എത്തി നില്ക്കുമ്പോള് സംശയങ്ങളുണ്ട്, ചോദ്യങ്ങളുണ്ട്. ഏറ്റവും മികച്ച സാനിറ്ററി എങ്ങനെ ഉപയോഗിക്കാം എന്ന നിലയിലേക്ക് നമ്മള് വന്നിരിക്കുന്നു-