മമിത ബൈജുവിനെ ‘നടിപ്പു അറക്കി’യെന്ന് വിശേഷിപ്പിച്ച് എസ്.ജെ. സൂര്യ

','

' ); } ?>

നടി മമിത ബൈജുവിനെ ‘നടിപ്പു അറക്കി’ എന്ന് വിശേഷിപ്പിച്ച് തമിഴ് നടനും സംവിധായകനുമായ എസ്.ജെ. സൂര്യ. ഇന്ത്യഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിലാണ് താരം മമിതയുടെ അഭിനയമികവിനെ പ്രശംസിച്ചത്.

തമിഴ് സിനിമാലോകത്ത് ‘നടിപ്പു അറക്കൻ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന താരമാണ് എസ്.ജെ. സൂര്യ. അഭിമുഖത്തിനിടയിൽ അവതാരകൻ ഇതേ രീതിയിൽ ഒരു ‘നടിപ്പു അറക്കി’യുടെ പേര് പറയാൻ ആവശ്യപ്പെട്ടപ്പോഴാണ് എസ്.ജെ. സൂര്യ മമിത ബൈജുവിന്റെ പേര് പരാമർശിച്ചത്. ഈ അടുത്ത കാലത്തായി മികച്ച അഭിനയമാണ് മമിത കാഴ്ചവയ്ക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു. ഹിന്ദി സിനിമയിൽ ആലിയ ഭട്ടാണ് ഈ വിശേഷണത്തിന് അർഹയെന്നും അദ്ദേഹം വ്യക്തമാക്കി.

ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലെത്തി തെന്നിന്ത്യയിലെ മുൻനിര നായികയായി മാറിയ മമിത ബൈജു, വിജയ് ചിത്രമായ ‘ജനനായകൻ’, സൂര്യയുടെ നായികയായ ‘വിശ്വനാഥ് ആൻഡ് സൺസ്’ തുടങ്ങിയ വലിയ ചിത്രങ്ങളിലൂടെ തമിഴിലും വലിയ ആരാധകവൃന്ദത്തെ നേടിയിട്ടുണ്ട്. കോട്ടയം കിടങ്ങൂർ സ്വദേശിയായ താരം, നിവിൻ പോളി ചിത്രമായ ‘ബെത്‍ലഹേം കുടുംബ യൂണിറ്റി’ലൂടെ തന്റെ കരിയറിലെ വേറിട്ട വേഷങ്ങളുമായി മുന്ന어가ുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *