‘വാഴ 2’ സംവിധായകൻ സവിൻ നായകനാകുന്നു; ‘ഗുലാബ്’ ഷൂട്ടിങ് ഉടൻ ആരംഭിക്കും

','

' ); } ?>

വാഴ-2 എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ സവിൻ സാ ആദ്യമായി നായകനാകുന്ന ‘ഗുലാബ്’ എന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ ചിത്രത്തിന്റെ അനൗൺസ്‌മെന്റും മോഷൻ ടൈറ്റിൽ ലോഞ്ചും നടന്നു.

ബ്ലൂം ഇന്റർനാഷണലിന്റെ ബാനറിൽ വേണു ഗോപാലകൃഷ്ണൻ നിർമിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. നവാഗതനായ ലിബീഷ് പെരിക്കാടാണ് സംവിധാനം. കൊച്ചിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന തീവ്രമായ പ്രണയകഥയാണ് ചിത്രം പറയുന്നത്. സംവിധായകൻ നിതിൻ രഞ്ജി പണിക്കരും, യുറേക്ക സ്റ്റോറീസിലൂടെ ശ്രദ്ധേയനായ നന്ദഗോപനും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ബോളിവുഡിൽ നിന്നുള്ള പ്രമുഖ താരമായിരിക്കും നായിക എന്നാണ് അണിയറ പ്രവർത്തകരുടെ സൂചന. പൊളി ശരത്, സാമ്പാർ ടീം, ആൻസി ചാൾസ് തുടങ്ങിയ പ്രമുഖ ഇൻഫ്‌ലുവൻസർമാരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

സാം സി.എസ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. എറണാകുളം, ഒഡിഷ എന്നിവിടങ്ങളിലായി 50 ദിവസത്തോളം നീളുന്ന ഷൂട്ടിംഗാണ് ചിത്രത്തിനുള്ളത്. നിഖിൽ എസ്. പ്രവീൺ ക്യാമറയും, മൻസൂർ മുത്തുട്ടി എഡിറ്റിംഗും നിർവഹിക്കുന്നു. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈൻ. സനൽ വി. ദേവൻ കോ- ഡയറക്ടറും, ശ്രീജിത്ത് നന്ദൻ അസോസിയേറ്റ് ഡയറക്ടറുമായ ചിത്രത്തിന്റെ ആക്ഷൻ ഡയറക്ടർ തവസി രാജാണ്. കൊല്ലം സുരേഷ് കലാസംവിധാനവും, നെജീർ നെസീം പ്രൊഡക്ഷൻ കൺട്രോളറുമാണ്. നിസാർ റഹ്‌മത്ത് കോസ്റ്റ്യൂമും, റഷീദ് അഹമ്മദ് മേക്കപ്പും കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ പി.ആർ.ഒ മഞ്ജു ഗോപിനാഥും, പബ്ലിസിറ്റി ഡിസൈൻസ് യെല്ലോടൂത്ത്‌സുമാണ്.

Leave a Reply

Your email address will not be published. Required fields are marked *