“വലിയവർ പറയുന്നതെല്ലാം നിനക്കറിയണോ എന്ന് ലാലേട്ടൻ ചോദിച്ചു, പിന്നെ ഞാൻ മിണ്ടിയില്ല”; സോണിയ ബോസ്

','

' ); } ?>

മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങി വൻ വിജയം നേടിയ ക്ലാസിക് ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ സിനിമയുടെ റീ റിലീസിന് പിന്നാലെ ചിത്രത്തിലെ ഓർമ്മകൾ പങ്കുവെച്ച് നടി സോണിയ ബോസ്. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് താൻ ചിത്രത്തിൽ അഭിനയിച്ചതെന്നും, മോഹൻലാലിനെ നേരിൽ കാണാമെന്ന ഏക ആഗ്രഹത്തിലാണ് ആ സിനിമ ഏറ്റെടുത്തതെന്നും സോണിയ വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ചത്.

ചിത്രീകരണത്തിനിടയിൽ മോഹൻലാലുമായി സംസാരിക്കാൻ ശ്രമിച്ച രസകരമായ അനുഭവം സോണിയ ഓർത്തെടുത്തു. ഷൂട്ടിങ് സെറ്റിൽ മോഹൻലാലും ഛായാഗ്രാഹകൻ കെ.വി. ആനന്ദും (വേണു) ഒന്നിച്ച് ഇരുന്ന് ചിരിക്കുന്നത് കണ്ട് കാര്യമന്വേഷിച്ചപ്പോൾ, “വലിയവർ പറയുന്നതെല്ലാം നിനക്കറിയണോ” എന്ന് മോഹൻലാൽ തമാശയായി ചോദിച്ചെന്നും, അതോടെ താൻ മിണ്ടാതെ മാറി നിന്നുവെന്നും താരം പറഞ്ഞു.

ഷൂട്ടിങ് സമയത്ത് പഠനത്തിന് പ്രാധാന്യം നൽകിയിരുന്നതിനാൽ സെറ്റിൽ നിന്നും നേരെ മുറിയിലെത്തി പഠിക്കുകയായിരുന്നു പതിവ്. ശോഭന, മോഹൻലാൽ, നെടുമുടി വേണു, ശ്രീനിവാസൻ തുടങ്ങിയ പ്രമുഖർ ഒന്നിച്ചിരുന്ന് തമാശകൾ പറയുമായിരുന്നെങ്കിലും തന്നെ കുട്ടിയായാണ് എല്ലാവരും കണ്ടിരുന്നതെന്നും, അന്ന് ലഭിച്ച അനുഭവങ്ങളും സൗഹൃദങ്ങളും ഇന്നും പ്രിയപ്പെട്ടതാണെന്നും സോണിയ കൂട്ടിച്ചേർത്തു.

സോണിയയുടെ വാക്കുകൾ;

“ലാലേട്ടനെ അടുത്ത് കാണാം, സംസാരിക്കാം എന്നൊക്കെ വിചാരിച്ചാണ് സെറ്റില്‍ പോയത്. പക്ഷേ പുള്ളിയുടെ അടുത്ത് അധികം കമ്പനിയാകാന്‍ പറ്റിയില്ല. ഷൂട്ട് കഴിഞ്ഞ് നേരെ റൂമിലെത്തി പഠിക്കും. അതായിരുന്നു അന്നത്തെ പതിവ്. കുറച്ച് കഴിഞ്ഞപ്പോള്‍ എല്ലാവരുമായും കമ്പനിയായി. ലാല്‍ സാറിനോട് മിണ്ടാനൊക്കെ സാധിച്ചു.

ഷൂട്ടിനിടെ നടന്ന ഒരു സംഭവമുണ്ട്. അത് ഞാന്‍ പല സ്ഥലത്തും പറഞ്ഞതാ, ലാലേട്ടനും വേണു അങ്കിളും ഞാനും ഒരുമിച്ച് ഇരിക്കുകയായിരുന്നു. ഇവര്‍ രണ്ടുപേരും എന്തോ പറഞ്ഞ് ചിരിച്ചു. സ്വാഭാവികമായും എന്താണെന്നറിയാന്‍ നമ്മള്‍ക്കും ആഗ്രഹമുണ്ടാകുമല്ലോ. ‘എന്താ ലാലേട്ടാ കാര്യം’ എന്ന് ചോദിച്ചപ്പോള്‍ ‘വലിയവര്‍ പറയുന്നതെല്ലാം നിനക്കറിയണോ’ എന്ന് പുള്ളി ചോദിച്ചു. പിന്നെ ഞാന്‍ ഒന്നും മിണ്ടാന്‍ പോയില്ല. സൈലന്റായി നിന്നു. സെറ്റിലെ എല്ലാവരും എന്നെ കുട്ടിയെപ്പോലെയാണ് ട്രീറ്റ് ചെയ്തതത്. ശോഭന, മോഹന്‍ലാല്‍, നെടുമുടി വേണു, ശ്രീനിവാസന്‍ എന്നിവര്‍ ഒന്നിച്ച് ഇരുന്ന് തമാശ പറയുമായിരുന്നു. ആ കൂട്ടത്തില്‍ എന്നെ കൂട്ടാറില്ലായിരുന്നു. നല്ല ഓര്‍മകളാണ് ‘തേന്മാവിന്‍ കൊമ്പത്ത്’ സമ്മാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *