“വളരെ നന്നായി ചെയ്തു”; ‘ദൃശ്യം: ദ കൺക്ലൂഷൻ’ ഹിന്ദി പതിപ്പിന് ആശംസകളുമായി മോഹൻലാൽ

','

' ); } ?>

‘ദൃശ്യം’ സിനിമാ ഫ്രാഞ്ചൈസിയുടെ ഹിന്ദി പതിപ്പിന്റെ മൂന്നാം ഭാഗമായ ‘ദൃശ്യം: ദ കൺക്ലൂഷ’ന് ആശംസകളുമായി നടൻ മോഹൻലാൽ. വൻ ജനപ്രീതി നേടിയ ഈ സിനിമാ പരമ്പരയ്ക്ക് തികച്ചും അനുയോജ്യമായ രീതിയിലാണ് അണിയറപ്രവർത്തകർ ക്ലൈമാക്സ് ഒരുക്കിയിരിക്കുന്നതെന്ന് മോഹൻലാൽ അഭിപ്രായപ്പെട്ടു. നിർമാതാക്കൾ പുറത്തുവിട്ട പ്രത്യേക വീഡിയോയിലൂടെയാണ് താരം ചിത്രത്തെയും അതിലെ പ്രവർത്തകരെയും അഭിനന്ദിച്ചത്.

‘ഞാൻ ദൃശ്യം: ദ കൺക്ലൂഷൻ കണ്ടു. ജനപ്രിയമായ ഈ യാത്രയ്ക്ക് അനുയോജ്യമായ അവസാനം കണ്ടെത്തിയ രീതിയെ ഞാൻ അഭിനന്ദിക്കുന്നു. അഭിഷേക് പഥക്, കുമാർ മംഗത് പഥക്, അജയ് ദേവ്ഗൺ, കൂടാതെ ചിത്രത്തിന്റെ എല്ലാ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും എന്റെ അഭിനന്ദനങ്ങൾ. വളരെ നന്നായി ചെയ്തു’, എന്നാണ് മോഹൻലാലിന്റെ വാക്കുകൾ.

സംവിധായകൻ അഭിഷേക് പഥക്, നിർമാതാവ് കുമാർ മംഗത് പഥക്, നായകൻ അജയ് ദേവ്ഗൺ എന്നിവർക്കൊപ്പം ചിത്രത്തിലെ മറ്റ് അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും മോഹൻലാൽ തന്റെ അഭിനന്ദനങ്ങൾ അറിയിച്ചു. ഒക്ടോബർ രണ്ടിന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് നിലവിൽ രാജ്യത്തിലുടനീളം വലിയ പ്രേക്ഷക പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

മലയാളം പതിപ്പിന്റെ കഥാഗതിയിൽ നിന്ന് തീർത്തും വ്യത്യസ്തമായ വഴിയെയാണ് ഹിന്ദിയിലെ അവസാന ഭാഗം സഞ്ചരിക്കുന്നത്. മലയാളത്തിൽ നാലാം ഭാഗത്തിനുള്ള സാധ്യതകൾ നിർമാതാക്കൾ മുന്നോട്ടുവെക്കുമ്പോൾ, ഹിന്ദിയിൽ ഈ ഫ്രാഞ്ചൈസി ഇവിടെ അവസാനിപ്പിക്കുകയാണെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിക്കഴിഞ്ഞു.

അജയ് ദേവ്ഗണിന് പുറമേ ജയ്ദീപ് അഹ്‌ലാവത്, പ്രകാശ് രാജ്, തബു, ശ്രിയ ശരൺ, രജത് കപൂർ തുടങ്ങി വമ്പൻ താരനിര അണിനിരന്ന ചിത്രം നിർമിച്ചിരിക്കുന്നത് അലോക് ജെയിൻ, അജിത് അന്ധാരെ, കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *