“ചിലന്തിവലയിൽ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത” : “ഉടുമ്പൻചോല വിഷൻ” ചിത്രത്തിന്റെ ട്രെയ്‌ലർ പ്രേക്ഷകരിലേക്ക്

','

' ); } ?>

“ചിലന്തിവലയിൽ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത” : “ഉടുമ്പൻചോല വിഷൻ” ചിത്രത്തിന്റെ ട്രെയ്‌ലർ പ്രേക്ഷകരിലേക്ക്. ഫഹദ് ഫാസിൽ, ജോജു ജോർജ്, ടൊവിനോ തോമസ്, സിദ്ധിഖ് എന്നിവരാണ് ചിത്രത്തിന്റെ ട്രയ്ലർ ലോഞ്ച് ചെയ്തത് വർത്തമാന കാലത്തെ വാർത്താ സൃഷ്ടിയും അതിന്റെ പിന്നാമ്പുറത്തെ കഥകളും സംഭവ വികാസങ്ങളാകുന്ന ‘ഉടുമ്പൻചോല വിഷൻ’ ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. ഫഹദ് ഫാസിൽ, ജോജു ജോർജ്, ടൊവിനോ തോമസ്, സിദ്ധിഖ് എന്നിവർ നേരിട്ടാണ് ട്രെയ്‌ലർ റിലീസ് ചെയ്തത്. ഒക്ടോബർ 21-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന് താരങ്ങൾ ആശംസകൾ അറിയിച്ചു. അൻവർ റഷീദിന്റെ സഹ സംവിധായകനായ സലാം ബുഖാരി ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ഈ ചിത്രം കംപ്ലീറ്റ്‌ മാസ്സ് എന്റര്‍ടൈനറായാണ് പ്രേക്ഷകരിലേക്കെത്തുന്നത്. എ&ആർ മീഡിയ ലാബ്‌സിന്റെയും യുബി പ്രൊഡക്ഷൻസിന്റെയും ബാനറുകളില്‍ അഷര്‍ അമീര്‍, റിയാസ് കെ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മാത്യു തോമസ്, മിലിന്ദ് സോമൻ, ശ്രീനാഥ് ഭാസി,സിദ്ധിഖ്, ദിലീഷ് പോത്തൻ,വിശാഖ് നായർ, അശോകൻ,ജിനു ജോസഫ്, ബാബുരാജ്, സുദേവ് നായർ, അഭിറാം രാധാകൃഷ്ണൻ, ശങ്കർ ഇന്ദുചൂഡൻ, ഷഹീൻ സിദ്ദീഖ്, ഭഗത് മാനുവൽ,ഗബ്രി ജോസ്, ഹസ്ലി അമാൻ, ചൈതന്യ പ്രകാശ്, ജിജിന രാധാകൃഷ്ണൻ, ശ്രിന്ദ, നീന കുറുപ്പ്, വഫ ഖദീജ റഹ്മാൻ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഉടുമ്പൻചോലാ വിഷൻ ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം : വിഷ്ണു തണ്ടാശ്ശേരി, എഡിറ്റിങ്: വിവേക് ഹർഷൻ, സംഗീതം: ഗോപി സുന്ദർ, റൈറ്റർ: അലൻ റോഡ്‍നി, ക്രീയേറ്റീവ് ഡയറക്ടർ &വി എഫ് എക്സ് സൂപ്പർവൈസർ :അഷ ർ അമീർ,എക്സി.പ്രൊഡ്യൂസർ: ഷിഹാബ് പരാപറമ്പത്ത്, പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൻ, കോസ്റ്റ്യൂം: സമീറ സനീഷ്, ആലിയ അഷർ മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റണ്ട്: കലൈ കിങ്സൺ, മാഫിയ ശശി, തവസി രാജ്, കോറിയോഗ്രഫി: ഷോബി പോൾരാജ്, ഗാനരചന: വിനായക് ശശികുമാർ, സുഹൈൽ കോയ, ഫൈനൽ മിക്സ്: എംആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ: വിക്കി, പ്രൊഡക്ഷൻ കൺട്രോളർ: വിനോദ് ശേഖർ, ലൈൻ പ്രൊഡ്യൂസർ: സിറാസ് എംപി, സിയാക് ഹംസ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കണ്ണൻ ടിജി, അസോസിയേറ്റ് ഡയറക്ടർ: അജ്മൽ ഹംസ, അർജുൻ ഗണേഷ്, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ്,ടീം വിഎഫ്എക്സ്, ഐ വി എഫ് എക്സ്,സ്റ്റിൽസ്: ആദർശ് കെ രാജ്, അസി.ഡയറക്ടർമാർ: രസ്ന രാജൻ,തോമസ് കുട്ടി രാജു, അഭിരാമി കെ ഉദയ്, രവീണനാഥ് കെ.എൽ, നന്ദന പ്രദീപ് , പബ്ലിസിറ്റി ഡിസൈൻ: സ്പെൽബൗണ്ട് സ്റ്റുഡിയോസ്,ആനിമേഷൻ :എയൂണിയൻസ്,ഡി ഐ :കളർ പ്ലാനറ്റ് സ്റ്റുഡിയോ,പി ആർ ഓ : പ്രതീഷ് ശേഖർ.

 

Leave a Reply

Your email address will not be published. Required fields are marked *