പതിനൊന്നുകാരനെ പീഡിപ്പിച്ചെന്ന് പരാതി; ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെയുള്ള പരാതി വ്യാജം?, പരാതി മുൻവൈരാഗ്യത്തിന്റെ പേരിൽ

','

' ); } ?>

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പോക്സോ കേസ് ഫയൽ ചെയ്ത് തൃശൂർ പോലീസ്. പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് നടപടി. സംഭവത്തിൽ തൃശൂർ വെസ്റ്റ് പൊലീസാണ് കേസെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയെ തൃശൂർ ജനറൽ ആശുപത്രിയിലെത്തിച്ച് മെഡിക്കോ – ലീഗൽ പരിശോധനയ്ക്ക് വിധേയനാക്കി. കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടന്നതായി ആശുപത്രിയിലെ മെഡിക്കൽ പരിശോധനയിൽ വ്യക്തമായതായാണ് വിവരം.

എന്നാൽ, ഈ ആരോപണം പൂർണ്ണമായും തള്ളി നിഷ റാഫേലിന്റെ അടുത്ത വൃത്തങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. പരാതി നൽകിയ വ്യക്തിയുമായി നിഷയ്ക്ക് മുൻവൈരാഗ്യം ഉണ്ടെന്നും, രണ്ട് ഫ്ലാറ്റുകൾ സംബന്ധിച്ച് ഇവർ തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങളുടെ പ്രതികാരമായാണ് ഈ കള്ളക്കേസ് കെട്ടിച്ചമച്ചിരിക്കുന്നതെന്നുമാണ് ഇവർ ആരോപിക്കുന്നത്.