‘രാമായണ’ നിർമാതാവിന്റെ ഓഫീസുകളിൽ ആദയനികുതി വകുപ്പിന്റെ റെയ്‌ഡ്

','

' ); } ?>

ബോക്സോഫീസിൽ വമ്പൻ റിലീസിനൊരുങ്ങുന്ന 4,000 കോടി രൂപ ബജറ്റിലുള്ള ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’യുടെ നിർമാതാവും പ്രൈം ഫോക്കസ് ലിമിറ്റഡ് സ്ഥാപകനുമായ നമിത് മൽഹോത്രയുടെ മുംബൈയിലെ ഓഫീസുകളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. വിദേശ ഫണ്ട് കൈമാറ്റങ്ങളിലെ ക്രമക്കേടുകളും നികുതി വെട്ടിപ്പും സംബന്ധിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്.

പ്രൈം ഫോക്കസിന്റെ പ്രധാന ഓഫീസുകൾക്ക് പുറമെ കമ്പനിയുമായി ബന്ധപ്പെട്ട ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെയും ഫിനാൻഷ്യൽ അഡ്വൈസർമാരുടെയും കേന്ദ്രങ്ങളിലും ഒരേസമയം ആദായനികുതി ഉദ്യോഗസ്ഥർ പരിശോധന നടത്തി. റെയ്ഡ് വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ഓഹരി വിപണിയിൽ പ്രൈം ഫോക്കസ് ലിമിറ്റഡിന്റെ ഓഹരി മൂല്യത്തിൽ ഏകദേശം എട്ട് ശതമാനത്തിന്റെ ഇടിവുണ്ടായി. എന്നാൽ ഇതുവരെ ആദായനികുതി വകുപ്പോ കമ്പനി അധികൃതരോ റെയ്ഡിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ല.

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ‘രാമായണ’ രണ്ട് ഭാഗങ്ങളായാണ് തിയേറ്ററുകളിലെത്തുന്നത്. രൺബീർ കപൂർ (ശ്രീരാമൻ), സായ് പല്ലവി (സീത), യാഷ് (രവണൻ) എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, എട്ട് തവണ അക്കാദമി അവാർഡ് നേടിയ ഡിഎൻഇജി, യാഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവർ ചേർന്നാണ് സംയുക്തമായി നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗം നവംബർ അഞ്ചിന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്താനിരിക്കെയാണ് നിർമാതാവിനെതിരെ ഈ നിർണായക നീക്കമുണ്ടായിരിക്കുന്നത്. സിനിമയുടെ രണ്ടാം ഭാഗം 2027 ദീപാവലി റിലീസായി എത്തും.

Leave a Reply

Your email address will not be published. Required fields are marked *