“മലയാള സിനിമയിലേക്ക് ഒരു അവസരം കിട്ടാൻ കാത്തിരിക്കുകയാണ്, ‘ഇന്ത്യൻ സിനിമയിൽ ഏറ്റവും മികച്ച എഴുത്തുകാരുള്ളത് മലയാളത്തിൽ”; ജേസൺ സഞ്ജയ്

','

' ); } ?>

ഇന്ത്യൻ സിനിമാമേഖലയിൽ ഏറ്റവും മികച്ച തിരക്കഥാകൃത്തുക്കൾ ഉള്ളത് മലയാളത്തിലാണെന്ന് സംവിധായകൻ ജേസൺ സഞ്ജയ്. മലയാള സിനിമയിൽ പ്രവർത്തിക്കാൻ അവസരം ലഭിക്കാനായി താൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പേളി മാണി ഷോ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജേസൺ മലയാള സിനിമാസ്വാദനത്തെക്കുറിച്ചും തന്റെ സിനിമാസ്വപ്നങ്ങളെക്കുറിച്ചും സംസാരിച്ചത്.

ലോകസിനിമയുടെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുന്ന മലയാള സിനിമകൾ തികച്ചും റിയലിസ്റ്റിക് ആയ അനുഭവമാണ് നൽകുന്നതെന്ന് ജേസൺ ചൂണ്ടിക്കാട്ടി. അടുത്തിടെ താൻ കണ്ട ‘മോളിവുഡ് ടൈംസ്’ എന്ന ചിത്രം ഏറെ ആസ്വദിച്ചതായും, സിനിമാമേഖലയിലെ യഥാർത്ഥ സാഹചര്യങ്ങൾ കൃത്യമായി പ്രതിഫലിപ്പിക്കുന്ന ആ ചിത്രം വളരെ റിലേറ്റബിൾ ആണെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിലെ നസ്‌ലിന്റെ പ്രകടനത്തെ അഭിനന്ദിച്ച ജേസൺ, സംവിധായകൻ ഗിരീഷ് എ.ഡിയുടെ സിനിമാശൈലി തനിക്ക് ഏറെ ഇഷ്ടമാണെന്നും വ്യക്തമാക്കി. ഒക്ടോബർ രണ്ടിന് റിലീസിനൊരുങ്ങുന്ന ‘സിഗ്മ’യാണ് ജേസണിന്റേതായി വരാനിരിക്കുന്ന പുതിയ ചിത്രം.

ജേസൺ സഞ്ജയ്‌യുടെ വാക്കുകൾ;

“മലയാള സിനിമയിലേക്ക് ഒരു അവസരം കിട്ടാൻ ഞാൻ കാത്തിരിക്കുകയാണ്. എനിക്ക് മലയാള സിനിമ ഇഷ്ടമാണ്. ഇന്ത്യയിലെ എല്ലാ ഇൻഡസ്ട്രികളിലും വച്ച് ഏറ്റവും മികച്ച എഴുത്തുകാരുള്ളത് മലയാളത്തിലാണെന്ന് ഞാൻ പറയും. അത് ഞാൻ തുറന്നു പറയുന്നു. ഇന്നിപ്പോൾ ലോകസിനിമയുമായി എല്ലാവർക്കും പരിചയമുണ്ട്.

നിങ്ങൾ ഇതിനെ മറ്റൊരു ഭാഷയായി കാണുന്നില്ല. ഡബ്ബ് വേർഷനോ റീമേക്ക് വരുന്നതു വരെയോ ഒന്നും ആരും കാത്തിരിക്കുന്നില്ല. അടുത്തിടെ ഞാൻ ‘മോളിവുഡ് ടൈംസ്’ എന്നൊരു സിനിമ കണ്ടിരുന്നു. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ആ സിനിമ. അത് വളരെ റിലേറ്റബിൾ ആണ്. ഈ പ്രൊഫഷനിലുള്ള ആളുകളുടെ കാരക്ടർ എങ്ങനെയാണെന്ന് ആ സിനിമ കൃത്യമായി കാണിക്കുന്നുണ്ട്.

എനിക്ക് നസ്‌ലിന്റെ പെർഫോമ‍ൻസും ഇഷ്ടപ്പെട്ടു. ഐ ലവ് യു നസ്‌ലിൻ. ആ സിനിമയിലൊരുപാട് കാര്യങ്ങൾ നമുക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്നതാണ്. അതിൽ നിന്നൊരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. ഈ ഇൻഡസ്ട്രിക്കുള്ളിൽ എന്താണ് നടക്കുന്നത് എന്ന കാര്യങ്ങൾ പഠിക്കാൻ പറ്റും. കാരണം മറ്റുള്ളവർക്ക് അതേ കുറിച്ച് അറിയില്ല, എന്തൊക്കെ ബുദ്ധിമുട്ടുകളാണ് നമുക്കുള്ളതെന്ന്.

ഒരു നിമിഷത്തിന് ഒരാളുടെ ജീവിതം മുഴുവൻ എങ്ങനെ മാറ്റിമറിക്കാൻ കഴിയുമെന്ന്. അത് രണ്ട് രീതിയിലുമാകാം. പോസിറ്റീവ് അല്ലെങ്കിൽ നെ​ഗറ്റീവ്. ഭയങ്കര രസമുള്ളൊരു സിനിമയാണ്. ആളുകൾ അത് കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്. മലയാള സിനിമയിൽ വർക്ക് ചെയ്യാൻ എനിക്ക് ഇഷ്ടമാണ്. സംവിധായകൻ ​ഗിരീഷ് (​ഗിരീഷ് എഡി) സാറിനെ എനിക്ക് ഇഷ്ടമാണ്. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും ഞാൻ കണ്ടിട്ടുണ്ട്”. –