വീണ്ടുമൊന്നിച്ച് ജയസൂര്യയും വിനായകനും; ‘ടൈറ്റാൻസി’ന്റെ ട്രെയിലർ പുറത്തിറങ്ങി

','

' ); } ?>

ജയസൂര്യയും വിനായകനും ഒന്നിക്കുന്ന ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ന്റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രം ഒക്ടോബറിൽ പ്രദർശനത്തിനെത്തുന്നു. ചിത്രത്തിന്റെ കൗതുകകരമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയുള്ള ഔദ്യോഗിക ട്രെയിലർ ഇതിനകം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ഈ ചിത്രം വലിയ മുതൽമുടക്കിലാണ് ഒരുങ്ങിയിരിക്കുന്നത്. നേരമ്പോക്കിന്റെ ബാനറിൽ ഇൻഷാദ് എം. ഹസ്സൻ, മിഥുൻ മാനുവൽ തോമസ്, പ്രദീപ് സി.എസ്. എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. സുനിൽ സിംഗും സജിത് പി. വെയ്യുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ചിരിയും ചിന്തയും ഒരേപോലെ സമ്മാനിക്കുന്ന ട്രെയിലറിലെ സംഭാഷണങ്ങളും കഥാസൂചനകളും പ്രേക്ഷകരിൽ വലിയ പ്രതീക്ഷയാണ് ഉയർത്തിയിരിക്കുന്നത്. ജെയിംസ് സെബാസ്റ്റ്യനാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

“ആൻ്റെണി യെക്കൂസ്സാ എന്നു കേൾക്കുമ്പോൾ ഇങ്ങനെ ഒന്നു വിറക്കണം”

യെക്കൂസ്സാക്ക് ഇത് ഏറെ സന്തോഷമായതുപോലെ.

“വാനൊക്കെ ഒക്കെയാണ്

പക്ഷെ മുടിഞ്ഞ റിസ്‌ക്കാണ്….”

പിടിക്കുമ്പം മിനിമം തല പോകണതെങ്കിലും പിടിക്കണ്ടെടാ..: ” അതു പറഞ്ഞാൽ തീരൂല്ല. ചേട്ടൻ ഗൂഗിൾ ചെയ്തു നോക്ക് …”

*ഇവമ്മാരൊക്കെ ഗൂഗിളിലുമുണ്ടോ?”

ട്രെയിലറിൽ കേൾക്കുന്ന ഡയലോഗുകളാണിതൊക്കെ.

ഇത്തരത്തിൽ

ചിരിയും ചിന്തയും നൽകുന്ന രംഗങ്ങളും, സംഭാഷണങ്ങളു മായിട്ടാണ് ട്രയിലർ നിറഞ്ഞുനിൽക്കു

ന്നത് .

ട്രയിലർ നൽകുന്ന ഈ സൂചനകളാൽ സമ്പന്നമായിരിക്കും ചിത്രമെന്നു വിശ്വസിക്കാം.

സണ്ണി വെയ്ൻ, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, പ്രശസ്ത റാപ് സിംഗർ ബോബി ജീൻ, നിഹാൽ, മണികണ്ഠൻ ആചാരി എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കൊച്ചി, കോയമ്പത്തൂർ, കൊല്ലം എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്.

ചിത്രത്തിന്റെ സാങ്കേതിക വിഭാഗത്തിലും പ്രമുഖർ അണിനിരക്കുന്നുണ്ട്. ഷാൻ റഹ്മാൻ സംഗീതവും വിഷ്ണുശർമ്മ ഛായാഗ്രഹണവും നിർവ്വഹിക്കുമ്പോൾ ഷമീർ മുഹമ്മദാണ് എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്. അരുൺ വെഞ്ഞാറമൂട് (പ്രൊഡക്ഷൻ ഡിസൈനർ), മഹേഷ് പിറവം (കലാസംവിധാനം), ഫീനിക്സ് പ്രഭു (ആക്ഷൻ), രജീഷ് വേലായുധൻ, ബേസിൽ വർഗീസ് ജോസ് (ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ്), യെല്ലോ ട്രൂത്ത് (ഡിസൈൻ), സുഹൈബ് എസ്.ബി.കെ (സ്റ്റിൽസ്), നജീർ നസീം (പ്രൊഡക്ഷൻ മാനേജർ), രാജേഷ് സുന്ദരം (പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്), പ്രശാന്ത് നാരായണൻ (പ്രൊഡക്ഷൻ കൺട്രോളർ) എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ. പി.ആർ.ഒ – വാഴൂർ
ജോസ്.

 

Leave a Reply

Your email address will not be published. Required fields are marked *