
മില്ലേനിയം ഓഡിയോസിന്റെ ബാനറിലൊരുങ്ങുന്ന പുതിയ മെഗാ സീരിയൽ ‘കൺമഷിയുടെ’ പ്രിവ്യൂ സ്ക്രീനിങ് നാളെ (ഒക്ടോബർ 3) എറണാകുളം ഇടപ്പള്ളി വനിത & വിനീത സിനേപ്ലക്സിൽ നടക്കും. myG ഫ്യൂച്ചറിന്റെ സഹകരണത്തോടെ രാവിലെ 10 മണിക്ക് സ്ക്രീൻ മൂന്നിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.
അച്ഛനും മകളും തമ്മിലുള്ള ഹൃദ്യമായ ആത്മബന്ധത്തിന്റെ കഥ പറയുന്ന പരമ്പരയാണിത്. പ്രമുഖ നിർമ്മാണ സംരംഭമായ മില്ലേനിയം ഓഡിയോസിന്റെ നാലാമത്തെ ടെലിവിഷൻ പരമ്പര കൂടിയാണ് ‘കൺമഷി’. ചടങ്ങിൽ പരമ്പരയിലെ അണിയറപ്രവർത്തകരും പ്രധാന താരങ്ങളും സജീവമായി സംബന്ധിക്കും. മാധ്യമപ്രവർത്തകരും കുടുംബസുഹൃത്തുക്കളും അടങ്ങുന്ന വിശിഷ്ടാതിഥികൾ പ്രിവ്യൂ ചടങ്ങിന്റെ ഭാഗമാകുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
ഒക്ടോബർ 5 മുതൽ രാത്രി 8 മണിക്ക് സീ കേരളം ചാനലിലൂടെ പരമ്പര പ്രേക്ഷകർക്ക് മുന്നിലേക്കെത്തും.
