“ട്രാൻസ്‌ജെൻഡർ കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന് ആഗ്രഹമുണ്ട്”; ദൊറോത്തിയ്‌ക്കെതിരെ വെറുപ്പ് പുകയുമ്പോള്‍ വൈറലായി രജനിയുടെ ആഗ്രഹം

','

' ); } ?>

കാര്‍ത്തിക് സുബ്ബരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം ‘ദൊറോത്തി’ ക്കെതിരെ വിദ്വേഷ പ്രചാരണങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തിൽ ചർച്ചയായി നടൻ രജനികാന്തിന്റെ വാക്കുകൾ. ‘ദര്‍ബാര്‍’ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഹിന്ദി മാധ്യമങ്ങളോട് സംസാരിക്കവെയാണ് രജനികാന്ത് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയായിയിരിക്കുന്നത്.

ഇനി എന്തെങ്കിലും പ്രത്യേക കഥാപാത്രങ്ങള്‍ ചെയ്യാനുണ്ടോ എന്ന ചോദ്യത്തിന്, തനിക്ക് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തെ വലിയൊരു സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു താരം മറുപടി നല്‍കിയത്. എന്നാല്‍ ഇന്നേവരെ അത്തരത്തിലൊരു ശക്തമായ കഥാപാത്രവുമായി സംവിധായകരാരും തന്നെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ദൊറോത്തിക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളുടെ പശ്ചാത്തലത്തില്‍‍ രജനികാന്തിന്റെ ഈ പഴയ വീഡിയോ സോഷ്യല്‍ മീഡിയ വീണ്ടും കുത്തിപ്പൊക്കി ചര്‍ച്ചയാക്കുകയാണിപ്പോള്‍. സമൂഹം ഇപ്പോഴും പഴഞ്ചന്‍ ചിന്താഗതികളില്‍ നിന്ന് മോചിതരായിട്ടില്ലെന്നും, ഒരു സൂപ്പര്‍താരം തന്നെ പൊതുവേദിയില്‍ തുറന്നുപറഞ്ഞ ആഗ്രഹത്തെ പോലും ഇപ്പോഴത്തെ ചില കോണുകളിലെ എതിര്‍പ്പുകള്‍ അപഹാസ്യമാക്കുന്നുണ്ടെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു. ചിത്രത്തിനെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ രജനികാന്തിന്റെ ഈ ആഗ്രഹത്തെയും തള്ളിപ്പറയുമോ എന്ന ശക്തമായ ചോദ്യമാണ് ഇപ്പോള്‍ സൈബര്‍ ഇടങ്ങളില്‍ ഉയരുന്നത്.

ട്രാന്‍സ്‌ജെന്‍ഡര്‍ ജീവിതവും ടോക്‌സിക് മസ്‌കുലാനിറ്റിയും ശക്തമായ രാഷ്ട്രീയ പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് ദൊറോത്തി. ഋഷികാന്തും സനന്തും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം കാര്‍ത്തിക് സുബ്ബരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച സിനിമകളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. സിനിമ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ വലിയ തോതില്‍ കയ്യടി നേടുമ്പോള്‍ തന്നെ, ട്രാന്‍സ്‌ഫോബിക് ചിന്താഗതിക്കാരായ വിഭാഗങ്ങളില്‍ നിന്ന് കടുത്ത എതിര്‍പ്പും സൈബര്‍ ആക്രമണങ്ങളുമാണ് ചിത്രത്തിന് നേരിടേണ്ടി വരുന്നത്.