നടി പാർവതി ജയറാമിന്റെ പിതാവ് രാമചന്ദ്രക്കുറുപ്പ് അന്തരിച്ചു

','

' ); } ?>

നടിയും നർത്തകിയുമായ പാർവതി ജയറാമിന്റെ പിതാവ് രാമചന്ദ്രകുറുപ്പ് അന്തരിച്ചു. 96 വയസ്സായിരുന്നു. പെരുമ്പാവൂർ തോട്ടുവയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം തോട്ടുവയിലെ വീട്ടുവളപ്പിൽ നടന്നു.

കൂടനാട് ചമ്പക്കുളം നാടാർപ്പത്തിയിൽ കുമാരം മംഗലത്ത് കുടുംബാംഗമാണ്. പത്മ രാമചന്ദ്രനാണ് ഭാര്യ. ജ്യോതി പി. കുറുപ്പ്, പരേതയായ ദീപ്തി വി. കുറുപ്പ് എന്നിവരാണ് മറ്റ് മക്കൾ. നടൻ ജയറാം, മനു ആനന്ദ് എന്നിവർ മരുമക്കളാണ്.

പെരുമ്പാവൂർ എംഎൽഎ മനോജ് മൂത്തേടൻ ഉൾപ്പെടെയുള്ള പ്രമുഖർ തോട്ടുവയിലെ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. രാമചന്ദ്രക്കുറുപ്പിന്റെയും പത്മഭായിയുടെയും മൂന്ന് മക്കളിൽ രണ്ടാമത്തെ മകളാണ് പാർവതി. മലയാള സിനിമയിൽ തനിമയുള്ള നായികാവേഷങ്ങളിലൂടെ തിളങ്ങിനിൽക്കുന്ന സമയത്തായിരുന്നു 1992 സെപ്റ്റംബർ ഏഴിന് നടൻ ജയറാമുമായുള്ള വിവാഹം. കാളിദാസ് ജയറാം, മാളവിക ജയറാം എന്നിവരാണ് മക്കൾ.