വ്യക്തിപരമായ നിലപാടുകൾക്ക് വിരുദ്ധമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ മടിയില്ല: പാർവതി തിരുവോത്ത്

','

' ); } ?>

ഒരു നടിയെന്ന നിലയിൽ വ്യക്തിപരമായ നിലപാടുകൾക്ക് വിരുദ്ധമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ മടിയില്ലെന്ന് നടി പാർവതി തിരുവോത്ത്. സിനിമയുടെയും സംവിധായകന്റെയും ലക്ഷ്യവും തിരക്കഥ നൽകുന്ന അനുഭവവുമാണ് താൻ പ്രധാനമായും നോക്കുന്നതെന്നും പാർവതി വ്യക്തമാക്കി. ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന്’ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

സിനിമയുടെയും സംവിധായകന്റെയും ലക്ഷ്യവും തിരക്കഥ നൽകുന്ന അനുഭവവുമാണ് ഞാൻ പ്രധാനമായും നോക്കുന്നത്. ഒരു നടിയെന്ന നിലയിൽ വ്യക്തിപരമായ നിലപാടുകൾക്ക് വിരുദ്ധമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ മടിയില്ല. എന്നാൽ, ആ കഥാപാത്രത്തെയും അവരുടെ തെറ്റായ ആശയങ്ങളെയും മൊത്തത്തിൽ സിനിമ മഹത്വവത്കരിക്കാൻ ശ്രമിക്കുകയാണെങ്കിൽ അത്തരം ചിത്രങ്ങളുടെ ഭാഗമാകില്ല.

ഇന്നത്തെ സിനിമകളിൽ മുമ്പ് പ്രണയത്തിനുണ്ടായിരുന്ന പ്രണയാതുരത നഷ്ടപ്പെടുകയാണ്. പലരും പ്രണയകഥകളെ ട്രാജഡിയാക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ, പ്രണയം ദുരന്തപൂർണമാക്കുന്നതിന് മുൻപ് കഥാപാത്രങ്ങളെ ആഴത്തിൽ പ്രണയിക്കാൻ അനുവദിക്കണം. വികാരങ്ങളുടെ ആഴത്തിലേക്ക് കടക്കും മുൻപേ അടുത്ത പ്ലോട്ടിലേക്ക് കടക്കും. ഇന്നത്തെ ചില സിനിമകൾ റീലുകൾ ചേർത്തുവെച്ചതുപോലെയാണ് തോന്നുന്നത്. പ്രേക്ഷകരുടെ അറ്റൻഷൻ സ്പാൻ കുറഞ്ഞുവരുന്നത് ഇതിനൊരു കാരണമാണ്.