വണ്ണം കുറച്ചാലേ അവസരം കിട്ടുള്ളൂവെന്ന് പറഞ്ഞു; എല്ലാം നിര്‍ത്തി രാജ്യം വിടാന്‍ തീരുമാനിച്ചു: അഞ്ജലി ആനന്ദ്

','

' ); } ?>

തന്റെ വണ്ണത്തിന്റെ പേരില്‍ നിരവധി അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടി അഞ്ജലി ആനന്ദ്. വണ്ണത്തിന്റെ പേരില്‍ നിരന്തരം അവസരങ്ങള്‍ നിഷേധിക്കപ്പെട്ടതായും, കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് അഭിനയം തന്നെ ഉപേക്ഷിച്ച് രാജ്യം വിടാന്‍ തീരുമാനിച്ചിരുന്നുവെന്നും അഞ്ജലി പറഞ്ഞു. സംവിധായക ഫറാ ഖാന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

”2020 ല്‍ ഞാന്‍ ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിലായിരുന്നു. ഞാന്‍ അഭിനയം വേണ്ടെന്ന് വച്ച് ഇന്ത്യയില്‍ നിന്നു തന്നെ പോകാന്‍ തീരുമാനിച്ചിരുന്നു. എനിക്ക് അവസരങ്ങള്‍ ലഭിക്കുന്നുണ്ടായിരുന്നില്ല. പിന്നാലെ ലോക്ഡൗണ്‍ വന്നു. കയ്യിലുള്ള പണവും തീര്‍ന്നു. ആറ് മാസത്തില്‍ എന്റെ സേവിങ്‌സ് ഒക്കെ തീര്‍ന്നിരുന്നു.” അഞ്ജലി പറഞ്ഞു.

“സുഹൃത്തുക്കള്‍ എന്നെ ഗോവയിലേക്ക് കൊണ്ടുപോയി. അതിനിടെ കാസ്റ്റിങ് ഡയറക്ടറുടെ മെസേജ് വന്നു. അവരെ ഞാന്‍ കാണുമ്പോഴൊക്കെ പറയാറുള്ളത് നീ വണ്ണം കുറച്ചാല്‍ നമുക്ക് എന്തെങ്കിലും ചെയ്യാം എന്നായിരുന്നു. എന്റെ അമ്മയ്ക്കും സംശമായിരുന്നു. കരണ്‍ ജോഹറെ കാണാന്‍ വന്നിരിക്കുവാണ്, അദ്ദേഹം എന്തിനാണ് നിന്നെ കാണുന്നത്? എന്ന് ചോദിച്ചു. എന്നാല്‍ തന്റെ ചിത്രങ്ങളും ഓഡിഷനും കണ്ടപ്പോള്‍ കരണ്‍ ജോഹറിന് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് ഞാന്‍ ചിത്രത്തിലേക്ക് എത്തുന്നത്.” അഞ്ജലി കൂട്ടിച്ചേർത്തു.

നടന്‍ ദിനേശ് ആനന്ദിന്റെ മകളാണ് അഞ്ജലി. താരപുത്രിയാണെങ്കിലും ധാരാളം വെല്ലുവിളികള്‍ നേരിടേണ്ടി വന്നിരുന്നു അഞ്ജലിയ്ക്ക്. ധമാല്‍ 4 ആണ് അഞ്ജലിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സിനിമയിലെത്തും മുമ്പ് ടെലിവിഷനില്‍ സാന്നിധ്യം അറിയിച്ചിരുന്നു അഞ്ജലി.

രണ്‍വീര്‍ സിങും ആലിയ ഭട്ടും പ്രധാന വേഷങ്ങളിലെത്തിയ റോക്കി ഓര്‍ റാണി കി പ്രേം കഹാനി എന്ന ചിത്രത്തിലൂടെയാണ് അഞ്ജലി ആനന്ദ് സിനിമയിലെത്തുന്നത്. ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടുകയും ചെയ്തിരുന്നു. പിന്നീട് നിരവധി സിനിമകളിലും വെബ് സീരീസുകളിലും അഞ്ജലി അഭിനയിച്ച് കയ്യടി നേടി. നൃത്തത്തിലും മികവ് തെളിയിച്ചിട്ടുണ്ട് അഞ്ജലി.