
‘തുടക്കം’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച് ശ്രദ്ധ നേടിയ വിസ്‌മയ മോഹൻലാലിന്‍റെ രണ്ടാം ചിത്രം പ്രഖ്യാപിച്ചു. ‘ലൂക്ക’ ഒരുക്കിയ അരുൺ ബോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിസ്‌മയ കേന്ദ്രകഥാപാത്രമായി എത്തുന്നത്. വിസ്‌മയ മോഹന്‍ലാല്‍ തന്നെയാണ് ചിത്രം പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
രണ്ട് ചെടിച്ചട്ടികള്‍ക്കിടയില്‍ നിന്ന് പുഞ്ചിരിയോടെ നോക്കുന്ന വിസ്‌മയയെയാണ് പോസ്റ്ററില്‍ കാണാന്‍ കഴിയുന്നത്. രത്തീന,സുഹാസ്, ഷറഫു എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ രചന നിർവഹിക്കുന്നത്. ‘വരത്തൻ’, ‘വൈറസ്’, ‘റൈഫിൾ ക്ലബ്’ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയവരാണ് സുഹാസും ഷറഫുവും. ഇവര്‍ക്കൊപ്പം ചേരുന്നതോടെ ചിത്രത്തിന്‍റെ തിരക്കഥയും പ്രമേയവും പ്രേക്ഷകർക്ക് ആകാംക്ഷ നൽകുന്നതാണ്. പുഴു, പാതിരാത്രി എന്നീ ചിത്രങ്ങള്‍ രത്തീന സംവിധാനം ചെയ്തതാണ്.
‘ഉയരെ’, ‘ജാനകി ജാനേ’ എന്നീ ചിത്രങ്ങൾക്ക് ശേഷം എസ് ക്യൂബ് ഫിലിംസിന്‍റെ ബാനറിൽ ഷെനുഗ, ഷെഗ്‌ന, ഷെർഗ എന്നിവർ ചേർന്ന് നിർമിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. അതേസമയം, ‘മാർക്കോ’, ‘കാട്ടാളൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്സ് നിർമിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.
ഛായാഗ്രഹണം- സാമുവൽ ഹെന്റി, എഡിറ്റിംഗ്-മഹേഷ് ഭുവനേന്ദ്,സംഗീതം- ഹിഷാം അബ്ദുൾ വഹാബ്, പ്രൊഡക്ഷൻ ഡിസൈനർ- ആഷിഖ് എസ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ശ്രീനാഥ് പി എസ്, പ്രൊഡ്യൂസറും, പ്രൊഡക്ഷൻ കൺട്രോളർ- സജി പെരുമ്പാവൂർ.