“ചോരയും വിയർപ്പും ചിന്തിയാണ് പാരഡൈസ് ഒരുക്കിയത്, ട്രോളുകള്‍ എല്ലാം ആസ്വദിക്കുന്നു”; വിമർശനങ്ങളിൽ പ്രതികരിച്ച് നാനി

','

' ); } ?>

തന്റെ ഏറ്റവും പുതിയ ചിത്രം ‘പാരഡൈസ്’ റിലീസിനു പിന്നാലെയുണ്ടായ വിമർശനങ്ങളിലും ട്രോളുകളിലും പ്രതികരിച്ച് നടൻ നാനി. സിനിമയെക്കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതികരണങ്ങളും ട്രോളുകളും ഒരുപോലെ ആസ്വദിച്ചതായി നാനി വ്യക്തമാക്കി. സിനിമയുമായി ബന്ധപ്പെട്ട എല്ലാ പ്രതികരണങ്ങളും താൻ കണ്ടിട്ടുണ്ടെന്നും, പ്രേക്ഷകരുടെ സ്നേഹത്തിനൊപ്പം രസകരമായ ട്രോളുകളും ആസ്വദിച്ചുവെന്നും നാനി പറഞ്ഞു.

പ്രേക്ഷകർ ചിത്രത്തെ നെഞ്ചിലേറ്റിയതിൽ സന്തോഷം പ്രകടിപ്പിച്ച താരം, നിരൂപകരും വിമർശകരും ചൂണ്ടിക്കാണിച്ച പോരായ്മകളിൽ നിന്ന് കാര്യങ്ങൾ മനസ്സിലാക്കിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. വേറിട്ടൊരു അനുഭവം സമ്മാനിക്കാനായി ഒട്ടേറെ കഷ്ടപ്പെട്ടാണ് ഈ ചിത്രം നിർമിച്ചതെന്നും, ഇനി ഇത് ആഘോഷിക്കാനും വിലയിരുത്താനുമുള്ള അവകാശം പ്രേക്ഷകർക്കാണെന്നും അദ്ദേഹം വ്യക്തമാക്കി. സുധാകർ ചെറുകുറി നിർമിച്ച ചിത്രത്തിൽ തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് നാനി എത്തിയിരിക്കുന്നത്.

നാനിയുടെ വാക്കുകൾ;

‘പാരഡൈസ്’ സിനിമയുമായി ബന്ധപ്പെട്ട നിങ്ങളുടെ എല്ലാ പ്രതികരണങ്ങളും മറുപടിയും ഞാൻ കണ്ടിരുന്നു. നിങ്ങളുടെ സ്നേഹം മുഴുവൻ എനിക്ക് ലഭിച്ചു, ഒപ്പം രസകരമായ ട്രോളുകൾ ഞാൻ ഒരേപോലെ ആസ്വദിക്കുകയും ചെയ്തു. പ്രേക്ഷകർ ഈ ചിത്രത്തെ നെഞ്ചിലേറ്റിയ രീതി എന്നെ ഏറെ ഹൃദ്യമാക്കി, അതുപോലെ തന്നെ നിരൂപകരും വിമർശകരും ചൂണ്ടിക്കാണിച്ച പോരായ്മകളിൽ നിന്ന് ഞാൻ കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. എല്ലാവർക്കും നന്ദി എന്ന് മാത്രമേ എനിക്ക് പറയാൻ സാധിക്കൂ.

നിങ്ങൾക്ക് വേറിട്ടൊരു അനുഭവം സമ്മാനിക്കാനായി ഒട്ടേറെ ചോരയും വിയർപ്പും ചിന്തിയാണ് ഞങ്ങൾ ‘പാരഡൈസ്’ നിർമ്മിച്ചത്. ഇനിയിത് ആഘോഷിക്കാനും വിലയിരുത്താനുമെല്ലാം തികച്ചും നിങ്ങളുടേത് മാത്രമാണ്. ഈ സിനിമയോട് നിങ്ങൾ കാണിച്ച ആവേശവും എന്നോട് കാണിച്ച സ്നേഹവും എന്നിൽ വലിയ കൃതജ്ഞത നിറയ്ക്കുന്നു

നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രമാണ് ‘ദ് പാരഡൈസ്’. ‘ദസറ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ഒഡേല ടീം ഒന്നിക്കുന്ന ഈ ചിത്രം നിർമിക്കുന്നത് ദസറയുടെ നിർമാതാവായ സുധാകർ ചെറുകുറിയാണ്. ആക്​ഷൻ ത്രില്ലറായ ചിത്രത്തിൽ വ്യത്യസ്ത ഗെറ്റപ്പിലായിരുന്നു നാനി എത്തിയത്.