“നിർഭാഗ്യ നായിക, ബോക്സോഫീസിനു ബോംബിട്ട് കയാദു ലോഹർ”;  കയാദുവിന് ട്രോള്‍

','

' ); } ?>

സിനിമകളുടെ വിജയപരാജയങ്ങൾക്കപ്പുറം താരമൂല്യവും പ്രകടനമികവും കൊണ്ട് മാത്രം ചർച്ച ചെയ്യപ്പെടുന്ന നായികമാർ അപൂർവമാണ്. സൗത്ത് ഇന്ത്യൻ സിനിമയിൽ നിലവിൽ ഏറ്റവും തിരക്കുള്ള നടിയായ കയാദു ലോഹറിന്റെ കരിയറും അതുതന്നെയാണ് അടയാളപ്പെടുത്തുന്നത്. തമിഴും മലയാളവും തെലുങ്കുമൊക്കെയായി ഒരേസമയം സജീവമാണെങ്കിലും, തുടർച്ചയായ ബോക്സ് ഓഫീസ് പരാജയങ്ങൾ കയാദുവിന്മേൽ ‘നിർഭാഗ്യ നായിക’ എന്ന അനാവശ്യ ലേബൽ ചാർത്തിക്കൊടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.

ഈ വർഷം മാത്രം കയാദുവിന്റേതായി ആറ് ചിത്രങ്ങളാണ് തിയേറ്ററുകളിലെത്തിയത്. ഇതിൽ അഞ്ചും പരാജയപ്പെട്ടു. മൾട്ടി സ്റ്റാർ ചിത്രമായ ‘ഇദയം മുരളി’ മാത്രമാണ് ഈ നിരയിൽ തിളങ്ങിയത്. തെലുങ്കിലെ ‘ഫങ്കി’, മലയാളത്തിൽ വൻ ബജറ്റിലെത്തിയ ‘പള്ളിച്ചട്ടമ്പി’, ‘ഐ ആം ഗെയിം’, തമിഴ് ചിത്രം ‘ഇമ്മോർട്ടൽ’ എന്നിവയെല്ലാം ബോക്സ് ഓഫീസിൽ നിരാശപ്പെടുത്തി. ഒടുവിൽ നാനിക്കൊപ്പം നായികയായി എത്തിയ തെലുങ്ക് ചിത്രം ‘ദി പാരഡൈസും’ സമ്മിശ്ര പ്രതികരണങ്ങളോടെയാണ് പ്രദർശനം തുടരുന്നത്. മുൻനിര താരങ്ങളുടെ ബിഗ് ബജറ്റ് ചിത്രങ്ങൾ പോലും പരാജയപ്പെടുന്നതിന്റെ നിഴൽ കയാദുവിന്റെ കരിയറിലേക്കും വീഴുകയാണ്.

എന്നിരുന്നാലും, ഈ ചിത്രങ്ങളിലൊന്നും കയാദുവിന്റെ അഭിനയം മോശമാണെന്ന വിമർശനങ്ങൾ ഉയർന്നില്ലെന്നത് ശ്രദ്ധേയമാണ്. ഗ്ലാമറിനപ്പുറം നടിയെന്ന നിലയിലുള്ള താരത്തിന്റെ കഴിവ് സംവിധായകർ വേണ്ടത്ര ഉപയോഗപ്പെടുത്തുന്നില്ലെന്ന വിലയിരുത്തലുകളാണ് സജീവമാകുന്നത്. തെരഞ്ഞെടുപ്പിലെ പിഴവുകളാകാം തുടർച്ചയായ തിരിച്ചടികൾക്ക് കാരണം.

സൂര്യ നായകനായ ‘സൂര്യ 48’ ആണ് കയാദുവിന്റെ വരാനിരിക്കുന്ന പ്രധാന പ്രൊജക്റ്റ്. നിലവിലുള്ള മോശം പ്രതിച്ഛായ കാരണം ഈ ചിത്രത്തിന്റെ വിജയവും പരാജയവും നടിയുടെ കരിയറിനെ സംബന്ധിച്ച് നിർണായകമാണ്. ഒപ്പം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ‘മഞ്ചനത്തി’ എന്ന ചിത്രവും കയാദുവിന് വലിയ പ്രതീക്ഷ നൽകുന്നുണ്ട്. ഈ രണ്ട് സിനിമകളിലൂടെ ബോക്സ് ഓഫീസിലെ തിരിച്ചടികൾക്ക് വിരാമമിട്ട് മികച്ചൊരു തിരിച്ചുരവാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *