
എഴുത്തുകാരന്റെ യഥാർത്ഥ ജീവിതത്തിൽ നിന്നുള്ള അനുഭവങ്ങളും കൂടി ഉൾപ്പെടുത്തിയാണ് “പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ” എന്ന സിനിമ ഒരുക്കിയിരിക്കുന്നതെന്ന് നടനും സംവിധായകനുമായ സിദ്ധാർഥ് ഭരതൻ. അദ്ദേഹം ഒരു പോലീസുകാരനായത് കൊണ്ട് തന്നെ നേരിട്ട കേസുകളും, അനുഭവങ്ങളും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും, പ്രേക്ഷകർ ടെൻഷനടിക്കുന്ന പല കാര്യങ്ങളും പുള്ളിയുടെ അറിവിലുള്ള സംഭവങ്ങൾ വലിച്ചു നീട്ടിയതാണെന്നും സിദ്ധാർഥ് പറഞ്ഞു. “പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ” എന്ന ചിത്രത്തെ കുറിച്ച് ചിത്രത്തിന്റെ ക്രൂവിനൊപ്പം സെല്ലുലോയ്ഡ് എന്ന ഓൺലൈൻ മാഗസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ചിത്രത്തിന്റെ എഴുത്തുകാരൻ ഒരു പോലീസുകാരനായത് കൊണ്ട് തന്നെ അദ്ദേഹം നേരിട്ട കേസുകളും, അനുഭവങ്ങളും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രേക്ഷകർ ടെൻഷനടിക്കുന്ന പല കാര്യങ്ങളും പുള്ളിയുടെ അറിവിലുള്ള സംഭവങ്ങൾ വലിച്ചു നീട്ടിയതാണ്. അങ്ങനെ അദ്ദേഹത്തിന്റെ അനുഭവങ്ങൾ ചിത്രത്തിനെ ഹെൽപ്പ് ചെയ്തിട്ടുണ്ട്.” സിദ്ധാർഥ് ഭരതൻ പറഞ്ഞു.
അതേ സമയം റിലീസ് പിന്നിട്ട് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ ചിത്രം 25 കോടി ക്ലബ്ബിലേക്ക് കയറിയിട്ടുണ്ട്. ചിത്രത്തിന്റെ തമിഴ് ടീസറും പുറത്തിറങ്ങി. സെപ്റ്റംബര്‍ 25നാണ് തമിഴ് റിലീസ്. കേരളത്തില്‍ ചിത്രം നേടിയ വിജയമാണ് തമിഴില്‍ നേരിട്ട് റിലീസ് ചെയ്യുന്നതിന് നിര്‍മാതാക്കളെ പ്രേരിപ്പിച്ചത്. 11 ഐക്കണ്‍സിന്റെ ബാനറില്‍ അര്‍ജുന്‍ സെല്‍വയാണ് ചിത്രം നിര്‍മ്മിച്ചത്. പാര്‍വതി തിരുവോത്ത് ആദ്യമായി പോലീസ് വേഷത്തില്‍ എത്തി ഷഹദ് സംവിധാനം ചെയ്ത ചിത്രമാണിത്.
പ്രശസ്ത താരങ്ങളായ പാര്‍ത്ഥിപന്‍, മാത്യു തോമസ് ,വിനയ് ഫോര്‍ട്ട്, സിദ്ധാര്‍ഥ് ഭരതന്‍, ഉണ്ണിമായ, അസീസ് നെടുമങ്ങാട്,r ജയശ്രീ ശിവദാസ്, പ്രവീണ്‍കുമാര്‍, സിറാജ്, നിയാസ് ബക്കര്‍ തുടങ്ങിയ ഗംഭീര താരനിരതന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു. സിനിമയുടെ തിരക്കഥ നിര്‍വഹിച്ചത് പി. എസ്.സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേര്‍ന്നാണ്.