എ.എല്‍ വിജയ് സംവിധാനം ചെയ്ത ചിത്രം ദേവിയുടെ രണ്ടാം ഭാഗം വരുന്നു. പ്രഭുദേവ, തമന്ന, സോനു എന്നിവര്‍ പ്രധാന താരങ്ങളായി എത്തിയ ചിത്രം വന്‍ വിജയം ആയിരുന്നു. ചിത്രം ഹിന്ദിയിലും, തമിഴിലും റിലീസ് ചെയ്തിരുന്നു. ദേവിയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം ആരംഭിച്ചു. പ്രഭുദേവയും, തമന്നയും ആണ് ഈ വിവരം പുറത്തുവിട്ടത്. രണ്ടാം ഭാഗത്തില്‍ നന്ദിതയും എത്തുന്നുണ്ട്. എ.എല്‍ വിജയ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഭുദേവയും, കെ.ഗണേഷും കൂടി ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ദേവിയുടെ രണ്ടാം ഭാഗം വരുന്നു
','' );
}
?>