ആനന്ദ് ഗാന്ധിയുടെ പുതിയ ചിത്രം ഇംഗ്ലീഷില്‍

ദേശീയ, അന്തര്‍ദേശീയ പുരസ്‌കാര ജേതാവ് ആനന്ദ് ഗാന്ധിയുടെ പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഡിസംബറില്‍ ആരംഭിക്കും. സയന്‍സ് ഫിക്ഷന്‍ ചിത്രമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇംഗ്ലീഷിലാണ് സിനിമ ചിത്രീകരിക്കുന്നത്. ചിത്രത്തിന് നിര്‍മ്മാതാവിനെ തേടുകയാണെന്നാണ് റിപ്പോര്‍ട്ട്.

ആനന്ദിന്റെ ആദ്യ ചിത്രമായിരുന്നു ഷിപ്പ് ഓഫ് തെസ്യൂസ്. ചിത്രം ഹോങ്കോങ്ങ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലടക്കം നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

ആനന്ദ് ഗാന്ധിയുടെ ഇറങ്ങാന്‍ ഇരിക്കുന്ന രണ്ടാമത്തെ ചിത്രം ഹെലികോപ്റ്റര്‍ ഈലായാണ്. ചിത്രം ഈ മാസം പ്രദര്‍ശനത്തിന് എത്തും. കജോള്‍ ആണ് ചിത്രത്തിലെ നായിക. ചിത്രം നിര്‍മിക്കുന്നത് അജയ് ദേവ്ഗണ്‍ ആണ്. ആനന്ദ് തിരക്കഥയെഴുതി പ്രദീപ് സര്‍ക്കാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹെലികോപ്റ്റര്‍ ഈല. 2013 ല്‍ പുറത്തിറങ്ങിയ ദേശീയ പുരസ്‌കാരം നേടിയ ‘ ഷിപ്പ് ഓഫ് തെസ്യൂസ്’ ആണ് ആനന്ദ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ആദ്യ ചിത്രം.