കായംകുളം കൊച്ചുണ്ണിയുടെ സാന്‍ഡ് ആര്‍ട് ട്രെയ്‌ലര്‍ കാണാം


നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയുടെ സാന്‍ഡ് ആര്‍ട് ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഉദയന്‍ എടപ്പാളാണ് സാന്‍ഡ് ആര്‍ട് ചെയ്തിരിക്കുന്നത്. കവര്‍ച്ചക്കാരനായ കൊച്ചുണ്ണിയുടെ ജീവിതം പ്രമേയമാക്കിയ ചിത്രത്തില്‍ ഇത്തിക്കരപക്കിയായി മോഹന്‍ലാലും എത്തുന്നുണ്ട്. ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബോബി-സഞ്ജയ് ടീമാണ് കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സണ്ണി വെയ്ന്‍, ബാബു ആന്റണി, പ്രിയ ആനന്ദ്, എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിനായി ബിനോദ് പ്രധാന്‍ ഛായാഗ്രഹണവും ദേശീയ പുരസ്‌കാര ജോതാവ് പിഎം സതീഷ് ശബ്ദമിശ്രണവും നിര്‍വഹിക്കുന്നു. ചിത്രം ഒക്ടോബര്‍ 11 ന് തിയേറ്ററിലെത്തും