
സിനിമകളിൽ പ്രണയരംഗങ്ങളും ഇൻ്റിമേറ്റ് രംഗങ്ങളും ചിത്രീകരിക്കുന്നത് സംവിധായകരെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണെന്ന് സംവിധായകൻ വിശാൽ ഭരദ്വാജ്. സെറ്റുകളിലേക്ക് പ്രൊഫഷണൽ ഇൻ്റിമസി കോഓർഡിനേറ്റർമാർ കടന്നുവന്നത് ഇത്തരം രംഗങ്ങളുടെ ചിത്രീകരണം സംവിധായകർക്കും അഭിനേതാക്കൾക്കും ഒരുപോലെ എളുപ്പമാക്കിയെന്നും അദ്ദേഹം പറഞ്ഞു. ‘ലസ്റ്റ് സ്റ്റോറീസ് 3’ എന്ന ആന്തോളജി ചിത്രത്തിന്റെ അനുഭവങ്ങൾ പങ്കുവെക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ചിത്രീകരണ വേളയിലെ പഴയകാല ബുദ്ധിമുട്ടുകളെക്കുറിച്ച് വിശാൽ ഭരദ്വാജ് തുറന്നുപറഞ്ഞു. ആദ്യകാലങ്ങളിൽ ഇത്തരം രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ, ചുംബനരംഗങ്ങളിൽ നാക്ക് ഉപയോഗിക്കുന്നുണ്ടോ എന്ന് നടനോട് ചോദിക്കാമോ എന്ന് നടിമാർ വന്ന് ചോദിക്കാറുണ്ടായിരുന്നുവെന്നും, ആ ചോദ്യം നടനോട് ചോദിക്കുന്നത് തങ്ങളെ സംബന്ധിച്ച് വല്ലാത്തൊരു അസ്വസ്ഥത ഉണ്ടാക്കുന്ന അവസ്ഥയായിരുന്നുവെന്നും അദ്ദേഹം ഓർത്തു. എന്നാൽ നിലവിൽ പ്രൊഫഷണൽ ഇൻ്റിമസി കോഓർഡിനേറ്റർമാർ ആ ആശങ്കകൾ പൂർണ്ണമായും ഒഴിവാക്കുന്നുണ്ട്.
‘ലസ്റ്റ് സ്റ്റോറീസ് 3’-ൽ അദിതി റാവു ഹൈദരിയും സിദ്ധാർഥും തമ്മിലുള്ള രംഗങ്ങൾ ചിത്രീകരിച്ചതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. വിവാഹിതരായതിനാൽ ഇരുവരും തമ്മിലുണ്ടായിരുന്ന പൊരുത്തം സെറ്റിലെ അസ്വസ്ഥതകൾ പകുതിയായി കുറച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ബോഡി ഡബിളുകളെ സജ്ജീകരിച്ചിരുന്നെങ്കിലും, ഔട്ട്പുട്ട് കണ്ടതിന് ശേഷം തങ്ങളുടെ രംഗങ്ങൾ ഡ്യൂപ്പില്ലാതെ സ്വന്തമായി ചെയ്യാൻ ഇരുവരും തയ്യാറാകുകയായിരുന്നുവെന്നും വിശാൽ കൂട്ടിച്ചേർത്തു.
നെറ്റ്ഫ്ലിക്സിന്റെ പ്രശസ്ത ആന്തോളജി പരമ്പരയായ ‘ലസ്റ്റ് സ്റ്റോറീസിന്റെ’ മൂന്നാം ഭാഗമാണ് ‘ലസ്റ്റ് സ്റ്റോറീസ് 3’. വിശാൽ ഭരദ്വാജിന് പുറമേ വിക്രമാദിത്യ മോട്വാനെ, കിരൺ റാവു, ശകുൻ ബദ്ര എന്നിവരാണ് ചിത്രത്തിലെ മറ്റ് സംവിധായകർ. രാധിക ആപ്തെ, കൊങ്കണ സെൻ ശർമ്മ, വിജയ് വർമ്മ, അലി ഫസൽ, രാധിക മദൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. പ്രണയവും വൈകാരിക ബന്ധങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.
വിശാൽ ഭരദ്വാജിന്റെ വാക്കുകൾ;
“ആദ്യകാലങ്ങളില് ഇത്തരം രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ നടിമാർ വന്ന് ‘സാർ, ചുംബനരംഗങ്ങളില് നാക്ക് ഉപയോഗിക്കുന്നുണ്ടോ ?. അതൊന്ന് നടനോട് ചോദിക്കാമോ ?. – എന്ന് ചോദിച്ചിരുന്നത് എനിക്കിപ്പോഴും ഓർമയുണ്ട്. സത്യത്തിൽ അതൊരു വല്ലാത്ത അവസ്ഥയാണ്. അവരുടെ ആ ചോദ്യം ഞാൻ എങ്ങനെ ആ നടനോട് ചോദിക്കും. അതൊക്കെ എത്രത്തോളം അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണെന്ന് നിങ്ങൾക്ക് ഊഹിക്കാമല്ലോ. ?”.
ലസ്റ്റ് സ്റ്റോറീസിൽ അഥിതിയും സിദ്ധാർഥും തമ്മിലുള്ള രംഗങ്ങൾ ബുദ്ധിമുട്ടുണ്ടായിരുന്നില്ല.
സെറ്റിൽ ഇരുവരും വളരെ കംഫർട്ടിബളായിരുന്നു. അതുകൊണ്ട് തന്നെ ബോഡി ഡബിളി (ഡ്യൂപ്)നെ ഉപയോഗിക്കാൻ അവർ വിസമ്മതിച്ചു. അവർ ഭാര്യാഭർത്താക്കന്മാരായതു കൊണ്ട് സ്വാഭാവികമായും അവർക്കിടയിൽ നല്ല പൊരുത്തമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അത്തരം സന്ദർഭങ്ങളിലുണ്ടാകാവുന്ന അസ്വസ്ഥതയുടെ 50 ശതമാനവും നമുക്ക് ഇല്ലാതായി.
ഞങ്ങൾ അവർ രണ്ടു പേർക്കുമായി ബോഡി ഡബിളുകളെയും ഒരുക്കിയിരുന്നു. അവരെ വച്ച് ഒരു ഷോട്ടിൽ കാമറ അദിതിയുടെ കാലുകളിലായിരുന്നു ഫോക്കസ് ചെയ്യേണ്ടിയിരുന്നത്, സിദ്ധാർഥും ആ ഷോട്ടിൽ ഉണ്ടായിരുന്നു. അതിന്റെ ഔട്ട്പുട്ട് കണ്ട ശേഷം അദിതി പറഞ്ഞു, എന്റെ കാലുകൾ അത്ര തടിച്ചതല്ലല്ലോ. ആ ഷോട്ട് താൻ തന്നെ ചെയ്യാമെന്ന്. സിദ്ധാർഥും അദ്ദേഹത്തിന്റെ ഭാഗം സ്വയം ചെയ്തു”.
അതേസമയം, നെറ്റ്ഫ്ലിക്സിൻ്റെ ലസ്റ്റ് സ്റ്റോറീസ് ആന്തോളജിയുടെ മൂന്നാം ഭാഗമാണ് ‘ലസ്റ്റ് സ്റ്റോറീസ് 3’. വിശാൽ ഭരദ്വാജിന് പുറമെ വിക്രമാദിത്യ മോട്വാനെ, കിരൺ റാവു, ശകുൻ ബദ്ര എന്നിവരാണ് മറ്റ് ഭാഗങ്ങൾ സംവിധാനം ചെയ്യുന്നത്. പ്രണയം, ആഗ്രഹം, വൈകാരിക ബന്ധങ്ങൾ എന്നിവയുടെ വിവിധ തലങ്ങളാണ് ചർച്ച ചെയ്യുന്നത്. രാധിക ആപ്തെ, കൊങ്കണ സെൻ ശർമ്മ, വിജയ് വർമ്മ, അലി ഫസൽ, രാധിക മദൻ തുടങ്ങി വൻ താരനിര തന്നെ ഇതിൽ അണിനിരക്കുന്നുണ്ട്.