
പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍ എന്ന ചിത്രത്തിൽ നടി പാർവതി തന്റെ തലയ്ക്ക് കൂജ വച്ച് അടിക്കുന്ന രംഗത്തിൽ തനിക്ക് ശരിക്കും അടി കിട്ടിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടൻ ദിനേശ് പ്രഭാകർ. അടിക്കാന്‍ മടിച്ചു നിന്ന പാര്‍വതിയ്ക്ക് ആത്മവിശ്വാസം നല്‍കിയത് താനാണെന്നും, ഡ്യൂപ്ലിക്കേറ്റ് കൂജ ആയിരുന്നുവെങ്കിലും വേദനിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനോര ഓണ്ലൈനിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദിനേശ്.
ദിനേശ് പ്രഭാകറിന്റെ വാക്കുകൾ;
”ശരിക്കും ഒരു അടി കിട്ടി. തലയ്ക്ക് അങ്ങനെ അടിക്കാന്‍ പാര്‍വതിയ്ക്ക് ശരിക്കും ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഡ്യൂപ്ലിക്കേറ്റ് കൂജ ആണെങ്കിലും അതിന് അത്യാവശ്യം ഭാരം ഉണ്ടായിരുന്നു. തലയ്ക്ക് അടിക്കുന്നത് ഓക്കെയാണോ എന്ന് എന്നോട് ചോദിച്ചു. അല്ലെങ്കില്‍ ആ സീന്‍ മറ്റൊരു രീതിയില്‍ എടുക്കാനായിരുന്നു പ്ലാന്‍. എന്നോട് ചോദിച്ചപ്പോള്‍, അങ്ങനെ അടിക്കുന്നത് കാണിക്കുന്നത് തന്നെയാണ് ഇംപാക്ട് എന്ന് ഞാന്‍ പറഞ്ഞു.
അല്ലെങ്കില്‍ പ്രേക്ഷകരെ ചീറ്റ് ചെയ്തതു പോലെ തോന്നുമെന്നാണ് എന്റെ അഭിപ്രായം. നേരിട്ട് അടിക്കുന്നത് കാണിക്കുന്നതിന് പകരം ശബ്ദം കേള്‍പ്പിക്കുകയും അടുത്ത ഷോട്ടില്‍ ഞാന്‍ വീണ് കിടക്കുന്നത് പോലെയും കാണിച്ചാല്‍ അടിച്ച ഫീല്‍ കിട്ടും. പക്ഷെ നേരിട്ട് അടിക്കുന്നത് കാണിക്കുന്നതാണ് നല്ലതെന്ന നിലപാടിലായിരുന്നു ഞാൻ. ഛായാഗ്രാഹകന്‍ റോബിയും തലയില്‍ അടിക്കുന്നത് നേരിട്ട് എടുക്കാമെന്ന അഭിപ്രായക്കാരനായിരുന്നു.
അങ്ങനെയാണ് ആ സീന്‍ എടുക്കുന്നത്. തലയ്ക്ക് അടിക്കുന്നത് ഒറ്റ ടേക്കില്‍ എടുക്കണം എന്നതായിരുന്നു നിബന്ധന. രണ്ടാമത് അടിക്കുന്ന ടേക്ക് എടുക്കാന്‍ പറ്റില്ല. അങ്ങനെ പറഞ്ഞാണ് ഷോട്ട് എടുക്കുന്നത്. അടിച്ചപ്പോള്‍ നല്ല വേദനയെടുത്തു. കുറച്ച് മുഴച്ചും വന്നു. പക്ഷെ അപ്പോഴാണ് ആ സീനിന് ഇംപാക്ട് വന്നത്.
പാര്‍വതി തിരുവോത്ത് നായികയായെത്തിയ ചിത്രമാണ് പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍. പാര്‍വതിയുടെ കരിയറിലെ ആദ്യ പൊലീസ് വേഷം. ചിത്രം ബോക്സ് ഓഫീസില്‍ വലിയ വിജയമായി തുടരുകയാണ്. ഇതിനോടകം തന്നെ ചിത്രം ബോക്സ് ഓഫീസില്‍ നിന്നും 25 കോടിയലധികം നേടിക്കഴിഞ്ഞു. പാര്‍വതിയുടെ പ്രകടനവും കയ്യടി നേടുന്നുണ്ട്. ചിത്രത്തില്‍ കുറച്ച് സീനുകളേ ഉള്ളുവെങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷത്തില്‍ നടന് ദിനേശ് പ്രഭാകറുമുണ്ട്.
ഷഹദ് സംവിധാനം ചിത്രമാണ് പ്രഥമ ദൃഷ്ട്ര്യാ കുറ്റക്കാര്‍. ചിത്രത്തില്‍ വിജയരാഘവനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഉണ്ണിമായ, മാത്യു തോമസ്, സിദ്ധാര്‍ത്ഥ് ഭരതന് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു