“ഷാരൂഖ് ഖാനോട് കടുത്ത ദേഷ്യം തോന്നിയിട്ടുണ്ട്, അന്നത്തെ പ്രതികാരം വർഷങ്ങൾക്ക് ശേഷം ‘ജവാനിലൂടെ’ വീട്ടി”; വിജയ് സേതുപതി

','

' ); } ?>

ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനൊപ്പം സ്‌ക്രീന്‍ പങ്കിട്ടപ്പോഴുള്ള രസകരമായ അനുഭവങ്ങള്‍ പങ്കുവെച്ച് നടന്‍ വിജയ് സേതുപതി. ആറ്റ്‌ലി സംവിധാനം ചെയ്ത ‘ജവാന്‍’ സിനിമയില്‍ ഷാരൂഖ് ഖാന്റെ വില്ലനായി എത്തിയ താരം, തനിക്ക് കിങ് ഖാനോട് കോളേജ് കാലം മുതലേ ദേഷ്യമുണ്ടായിരുന്നതായി വെളിപ്പെടുത്തി. അടുത്തിടെ പങ്കെടുത്ത ഒരു പൊതുപരിപാടിയിലാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്.

കോളേജില്‍ പഠിക്കുന്ന കാലത്ത് താന്‍ ഒരു പെണ്‍കുട്ടിയെ പ്രണയിച്ചിരുന്നുവെന്നും എന്നാല്‍ ആ പെണ്‍കുട്ടിക്ക് ഷാരൂഖ് ഖാനെയായിരുന്നു ഇഷ്ടമെന്നും വിജയ് സേതുപതി ഓര്‍മിച്ചു. ആ പ്രായത്തിന്റെ നിഷ്കളങ്കതയില്‍ തന്നേക്കാള്‍ മറ്റൊരു താരത്തെ ഇഷ്ടപ്പെട്ട ഷാരൂഖ് ഖാനോട് അന്ന് കടുത്ത ദേഷ്യവും പ്രതികാരബുദ്ധിയും തോന്നിയിരുന്നു. ഒടുവില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അതേ ഷാരൂഖ് ഖാനൊപ്പം സിനിമയില്‍ വില്ലനായി അഭിനയിക്കാനും അദ്ദേഹത്തോട് ഏറ്റുമുട്ടാനും സാധിച്ചത് ജീവിതത്തിലെ വലിയ അത്ഭുതമാണെന്ന് താരം കൂട്ടിച്ചേര്‍ത്തു.

ചിത്രീകരണവേളയില്‍ കഥാപാത്രത്തിന്റെ ആത്മാർത്ഥതയോടെയാണ് താന്‍ അഭിനയിച്ചതെന്നും ഷാരൂഖ് ഖാനൊപ്പം ചെയ്ത സംഘട്ടന രംഗങ്ങളിലെല്ലാം ആ തനിമയുണ്ടായിരുന്നെന്നും വിജയ് സേതുപതി വ്യക്തമാക്കി. ഷാരൂഖ് ഖാനെപ്പോലൊരു വലിയ താരത്തിനൊപ്പം അഭിനയിക്കാന്‍ സാധിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും, അദ്ദേഹം വളരെ നല്ലൊരു മനുഷ്യനാണെന്നും താരം പ്രശംസിച്ചു.

2023-ല്‍ റിലീസ് ചെയ്ത ‘ജവാന്‍’ ബോക്‌സ് ഓഫീസില്‍ വലിയ ചരിത്ര വിജയമാണ് നേടിയത്.

വിജയ് സേതുപതിയുടെ വാക്കുകൾ;

”ജീവിതത്തില്‍ നടക്കുന്ന ചില കാര്യങ്ങള്‍ വല്ലാത്ത അത്ഭുതങ്ങളായിരിക്കും. ഞാന്‍ കോളേജില്‍ പഠിക്കുമ്പോള്‍ എനിക്കൊരു പെണ്‍കുട്ടിയെ ഇഷ്ടമായിരുന്നു. സേട്ട് പെണ്‍കുട്ടിയായിരുന്നു. ഞാനിത് ജവാന്‍ ഓഡിയോ ലോഞ്ചിലും പറഞ്ഞിരുന്നു. അവള്‍ക്ക് ഷാരൂഖ് ഖാനെ വളരെ ഇഷ്ടമായിരുന്നു. നമ്മുടെ ആള്‍ക്ക് വേറെ ഒരാളെ ഇഷ്ടമാണെന്ന് അറിയുമ്പോള്‍ പ്രതികാരം ചെയ്യണമെന്ന് തോന്നുമല്ലോ ആ പ്രായത്തിലൊക്കെ. അങ്ങനെ ഒരുനാള്‍ ഇയാളോട് പ്രതികാരം ചെയ്യണമെന്ന് കരുതിയിരുന്നു.

അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ പറ്റിയെന്നത് തന്നെ വലിയ അത്ഭുതമാണ്. അവര്‍ക്കൊപ്പം അഭിനയിക്കാന്‍ സാധിക്കുമെന്ന് ചിന്തിച്ചിട്ടു പോലുമില്ല. അദ്ദേഹത്തെ വിരട്ടുകയൊക്കെ ചെയ്തു. സ്‌നേഹത്തോടെ പറയുന്നതാണ്. തെറ്റിദ്ധരിക്കരുത്. കഥാപാത്രമായി അഭിനയിക്കുമ്പോള്‍ ആ നിമിഷം റിയല്‍ ആണെന്ന് ഉള്‍ക്കൊണ്ടാണ് ഞാന്‍ അഭിനയിക്കുക. അതുപോലെ ഇദ്ദേഹത്തോടൊപ്പം അടിയുണ്ടാക്കിയതെല്ലാം റിയല്‍ ആയിരുന്നു. വളരെ നല്ല മനുഷ്യനാണ്.”