“വിമർശനങ്ങൾ കാര്യമാക്കുന്നില്ല, ജോലിയിൽ മാത്രമാണ് ശ്രദ്ധ”; ട്രോളുകളിൽ പ്രതികരിച്ച് രശ്മിക മന്ദാന

','

' ); } ?>

ഉച്ചാരണത്തെയും സംഭാഷണ ശൈലിയെയും കുറിച്ചുള്ള വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നതിനിടെ, ട്രോളുകൾക്ക്  ചുട്ടമറുപടിയുമായി നടി രശ്മിക മന്ദാന. അനാവശ്യ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സമയം കളയാനില്ലെന്നും ജോലിയിൽ മാത്രമാണ് തന്റെ പൂർണ്ണ ശ്രദ്ധയെന്നും താരം വ്യക്തമാക്കി. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് രശ്മിക നിലപാട് വ്യക്തമാക്കിയത്.

കർണാടകയിലെ കുടക് സ്വദേശിയായ തന്റെ മാതൃഭാഷ ‘കൊടവ തക്ക്’ ആണെന്നും, ഈ ഭാഷയ്ക്ക് പ്രത്യേക സിനിമാ ഇൻഡസ്ട്രി ഇല്ലെങ്കിലും ഭാഷ ഒരിക്കലും ഒരു തടസ്സമായി തോന്നിയിട്ടില്ലെന്നും താരം പറഞ്ഞു. എല്ലാ ഭാഷകളെയും സ്വന്തം ഭാഷയായാണ് കാണുന്നത്. തെലുങ്ക്, ഹിന്ദി സിനിമാമേഖലകളിലേക്കുള്ള വളർച്ചയ്ക്ക് പിന്നിൽ ആരാധകരുടെ വലിയ പിന്തുണയുണ്ട്. അനാവശ്യ വിമർശനങ്ങൾക്ക് ചെവികൊടുത്ത് തന്റെ ശ്രദ്ധ വഴിതിരിച്ചുവിടാൻ ആഗ്രഹിക്കുന്നില്ല. ഓരോ സിനിമയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനാണ് ശ്രമിക്കുന്നത്. മറ്റാരുടെയും വഴിയിൽ തടസ്സമാകാൻ താൽപ്പര്യമില്ലെന്നും ഒരു നടിയെന്ന നിലയിൽ തന്റെ ജോലിയിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും രശ്മിക കൂട്ടിച്ചേർത്തു.

രശ്‌മികയുടെ വാക്കുകൾ

“കർണാടകയിലെ കുടക് സ്വദേശിയായ എന്റെ മാതൃഭാഷ ‘കൊടവ തക്ക്’ ആണ്. ഈ ഭാഷയ്ക്ക് മാത്രമായി പ്രത്യേക സിനിമാ ഇൻഡസ്ട്രി ഒന്നുമില്ല. എന്നാൽ, ഭാഷ എനിക്കൊരിക്കലും ഒരു തടസ്സമായിരുന്നില്ല. എല്ലാ ഭാഷകളെയും സ്വന്തം ഭാഷയായാണ് കാണുന്നത്. തെലുങ്ക്, ഹിന്ദി സിനിമാമേഖലകളിലേക്കുള്ള വളർച്ചയ്ക്ക് പിന്നിൽ ആരാധകരുടെ പിന്തുണയാണ്. അനാവശ്യമായ വിമർശനങ്ങൾക്ക് ചെവികൊടുത്ത് തന്റെ ശ്രദ്ധ വഴിതിരിച്ചുവിടാൻ താല്പര്യമില്ലെന്ന് രശ്മിക പറഞ്ഞു. ഓരോ സിനിമയിലും മികച്ചത് സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. മറ്റാരുടെയും വഴിയിൽ തടസ്സമാകാൻ ആഗ്രഹിക്കുന്നില്ല. നടി എന്ന നിലയിൽ എന്റെ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.”

2016-ൽ ‘കിരിക് പാർട്ടി’ എന്ന കന്നഡ ചിത്രത്തിലൂടെയാണ് രശ്മിക അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. തുടർന്ന് 2018-ൽ ‘ചലോ’യിലൂടെ തെലുങ്കിലും, 2021-ൽ ‘സുൽത്താനിലൂടെ’ തമിഴിലും, 2022-ൽ ‘ഗുഡ്‌ബൈയിലൂടെ’ ഹിന്ദിയിലും അരങ്ങേറ്റം കുറിച്ചു. നിലവിൽ ദക്ഷിണേന്ത്യൻ സിനിമകളിലും ബോളിവുഡിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന തിരക്കുള്ള നായികയാണ് രശ്മിക മന്ദാന.