“നാർസിസ്റ്റിക് പ്രവണതയുണ്ട്, സോഷ്യൽ മീഡിയയിൽ നിന്നും ഇടവേളയെടുക്കുകയാണ്”; റോബിൻ രാധാകൃഷ്ണൻ

','

' ); } ?>

തനിക്ക് നാര്‍സിസ്റ്റിക് പ്രവണതകളുണ്ടെന്ന് നടനും പൊളിറ്റീഷ്യനുമായ റോബിൻ രാധാകൃഷ്ണൻ. അത് കൊണ്ട് താൻ തെറാപ്പി ആരംഭിച്ചുവെന്നും, കുറച്ച് കാലത്തേക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടു നില്‍ക്കുകയാണെന്നും റോബിൻ കുറിച്ചു. തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

റോബിന്റെ കുറിപ്പിന്റെ പൂർണ രൂപം;

”എനിക്ക് ചില നാര്‍സിസ്റ്റിക് പ്രവണതകളുണ്ടെന്ന് ഞാന്‍ അംഗീരിക്കുന്നു. ഞാന്‍ അവയെ അംഗീകരിക്കുകയും, അതിന്റെ പൂര്‍ണ ഉത്തരവാദിത്തം എറ്റെടുക്കുകയും ചെയ്യുന്നു. ഞാന്‍ തെറാപ്പി ആരംഭിച്ചു കഴിഞ്ഞു. ആത്മപരിശോധനയുടേയും, സുഖപ്പെടലിന്റേയും മെച്ചപ്പെട്ടൊരു മനുഷ്യനാകാനുമുള്ള യാത്ര തുടരാന്‍ ഞാന്‍ കമ്മിറ്റഡ് ആണ്.” എന്നാണ് റോബിന്‍ പറയുന്നത്.

”കുറച്ചുനാളത്തേക്ക് ഞാന്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുക്കുകയാണ്. എന്നിലേക്ക് തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനും, എന്റെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും എന്റെ വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടിയുമാണത്. മാറ്റം സംഭവിക്കാന്‍ സമയം വേണ്ടി വരുമെന്ന് എനിക്ക് അറിയാം. പക്ഷെ അധ്വാനിക്കാന്‍ ഞാന്‍ തയ്യാറാണ്” എന്നും താരം പറയുന്നു.

”എന്നോട് സനേഹം കാണിച്ച, പിന്തുണച്ച, ക്ഷമ കാണിച്ച, എന്നെ മനസിലാക്കിയവര്‍ക്ക് നന്ദി. ഞാന്‍ കൂടുതല്‍ കരുത്തനും, ശാന്തനും എന്റെ മെച്ചപ്പെട്ടൊരു പതിപ്പാവുകയും ചെയ്യും”