സംവിധായകന്‍ പ്രിന്‍സ് ജോയ് വിവാഹിതനായി; വധു പൂജ അനിത രവീന്ദ്രന്‍

','

' ); } ?>

‘അനുഗ്രഹീതന്‍ ആന്റണി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ യുവ സംവിധായകന്‍ പ്രിന്‍സ് ജോയ് വിവാഹിതനായി. പൂജ അനിത രവീന്ദ്രനാണ് വധു. കൊച്ചിയില്‍ വെച്ചു നടന്ന ചടങ്ങില്‍ ചലച്ചിത്ര രംഗത്തെ പ്രമുഖരും ബന്ധുക്കളും പങ്കെടുത്തു.

ഇന്ദ്രന്‍സ്, സണ്ണി വെയ്ന്‍, സംവിധായകനും നിര്‍മാതാവുമായ മിഥുന്‍ മാനുവല്‍ തോമസ്, മണികണ്ഠന്‍, സരിത ജയസൂര്യ തുടങ്ങി സിനിമാ സാംസ്കാരിക രംഗത്തെ നിരവധിയാളുകള്‍ നവദമ്പതികള്‍ക്ക് ആശംസ നേരാനെത്തി.

കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ പ്രിന്‍സ് ഹ്രസ്വചിത്രങ്ങളിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നുവരുന്നത്. ദീപു കരുണാകരന്റെ ‘കരിങ്കുന്നം സിക്സസ്’, മിഥുന്‍ മാനുവല്‍ തോമസിന്റെ ‘അലമാര’ എന്നീ ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തുടര്‍ന്ന് 2021-ല്‍ സണ്ണി വെയ്നെ നായകനാക്കി ഒരുക്കിയ ‘അനുഗ്രഹീതൻ ആന്റണി’യിലൂടെയാണ് സ്വതന്ത്ര സംവിധായകനായി അരങ്ങേറുന്നത്.

ജയസൂര്യയും വിനായകനും പ്രധാന കഥാപാത്രങ്ങളെയവതരിപ്പിക്കുന്ന ‘ടൈറ്റന്‍സ്’ ആണ് പ്രിൻസിന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. മിഥുന്‍ മാനുവല്‍ തോമസ് ആണ് ഈ ചിത്രം നിര്‍മിക്കുന്നത്.