“17 മൊബൈൽ കൺട്രോൾ..സർ17 ആൻസറിംഗ്”; ‘ആരം ടീസർ’ എത്തി

','

' ); } ?>

“17 മൊബൈൽ കൺട്രോൾ…സാർ17 ആൻസറിംഗ്…

വേസ്റ്റ് ഡമ്പ് യാർഡിനോട് ചേർന്ന് തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ ഒരു ബോഡി കിട്ടിയതിൻ്റെ ഇൻഫർമേഷനുണ്ട് സാർ…

നമുക്കു പണിയാകുമല്ലോ സാറേ…അതിൻ്റെയിടയിൽ പോയി ചാടിയോ?

കൂടി വന്നാൽ ഒരു സസ്പെൻഷൻ … അതിൽ കൂടുതൽ ഒന്നുമില്ലല്ലോ?

ഇതെല്ലാം കേൾക്കുമ്പോൾ ഒരു ക്രൈമും, പൊലീസിൻ്റെ അന്വേഷണവും നടപടികളുമൊക്കെയാണന്നു വ്യക്തം. രജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ‘ആരം’ എന്ന ചിത്രത്തിൻ്റെ ടീസറിലെ പ്രസക്‌തമായ ഭാഗങ്ങളാണിത്. സെപ്റ്റംബർ മാസത്തിൽ റിലീസ്സിനൊരുങ്ങുന്ന ഈ ചിത്രത്തിൻ്റെ പ്രൊമോഷൻ ഭാഗമായി പുറത്തുവിട്ട ഈ ടീസർ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണു ലഭിച്ചിരിക്കുന്നത്. ഒരു ഇൻവസ്റ്റിഗേഷൻ ത്രില്ലർ സിനിമയുടെ എല്ലാ ഫോർമുലകളും ചേർത്തൊരുക്കുന്ന ഈ സിനിമ പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്തു തന്നെ എത്തുമെന്നുറപ്പ്.

പൂർണ്ണമായും കോഴിക്കോടിൻ്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും ഇമോഷണൽ ഡ്രാമ ത്രില്ലറായിട്ടാണ് ഈ ചിത്രം എത്തുന്നതെന്ന് സംവിധായകൻ രജീഷ് പരമേശ്വരൻ പറഞ്ഞു. സൈജുക്കുറുപ്പാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സൈജുക്കുറുപ്പിൻ്റെമുൻ കഥാപാത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ഥവും . ഗൗരവുമായ ഒരു കഥാപാത്രമാണ് ഇതിലെ സി.ഐ. ആൻ്റോ. നീതിനിർ വ്വഹണത്തിൽ എപ്പോഴും, സത്യസന്ധനായി നില കൊള്ളുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ ഔദ്യോഗികജീവിതത്തിൽ അദ്ദേഹത്തിനു നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളിലൂടെ യാണ് ഈ ചിത്രത്തിൻ്റെ കഥാപുരോഗതി. ഗുഡ് ഹോപ്പ് പ്രൊഡക്‌ഷൻസിൻ്റെ ബാനറിൽ ഡോ. ജുനൈസ് ബാബുവാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

അഞ്ജു കുര്യൻ, സിദ്ദിഖ്, സുധീഷ്, മീരാ വാസുദേവ്. അഷ്ക്കർ അലി, ഷഹീൻ സിദ്ദിഖ്, ദിനേശ് പ്രഭാകർ മനോജ്.കെ.യു ,-ജയരാജ് വാര്യർ, അപ്പുണ്ണി ശശി, ഉണ്ണി ലാലു, ഗോകുലൻ,സുരദി സന്തോഷ് രമാദേവി, മാസ്റ്റർ ആദം എറിക്ക്,,എന്നിവരും പ്രധാന താരങ്ങളാണ്. സുഗീത് സംവിധാനം ചെയ്ത കിനാവള്ളി എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കി ശ്രദ്ധേയനായവിഷ്ണു രാമചന്ദ്രനാണ് ഈ ചിത്രത്തിൻ്റെതിരക്കഥ രചിച്ചിരിക്കുന്നത്.

ഗാനങ്ങൾ – കൈതപ്രം,,ജിസ് ജോയ്, ജോപോൾ, സംഗീതം – രോഹിത് ഗോപാലകൃഷ്ണൻ ‘ജെയ്ക്ക് ബിജോയ്സിൻ്റെ പ്രധാന സഹായിയായി പ്രവർത്തിച്ചു പോന്ന രോഹിത് സ്വതന്ത്ര സംഗീത സംവിധായകനാകുകയാണ് ഈ ചിത്രത്തിലൂടെ. പ്രൊഡക്ഷൻ ഡിസൈനർ – ബാബു പിള്ള’ കോസ്റ്റ്യൂം ഡിസൈൻ- സുജിത് മട്ടന്നൂർ. മേക്കപ്പ- കിരൺ മനോജ്. സ്റ്റിൽസ് – സിബിചീരൻ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഷിബിൻ കൃഷ്ണ. സൗണ്ട് ഡിസൈൻ -റോബിൻ ടോം. കോറിയോഗ്രഥി- ശ്രീജിത്ത് ഡാൻസ് സിറ്റി.

ഫിനാൻമ്പ് കൺട്രോളർ- സിജോ ഡൊമിനിക്ക്. ഡിസൈൻ- മാമി ജോ. ഡിജിറ്റൽ മാർക്കറ്റിംഗ് – മാംഗോ സ്പേസ്. മാർക്കറ്റിംഗ് ആൻഡ് അഡ്വർട്ടൈസിംഗ്- ബ്രിംഗ് ഫോർത്ത്. പ്രൊഡക്ഷൻ മാനേജർ – മെഹ്മൂദ് കാലിക്കട്ട്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഷാജി കൊല്ലം. പ്രൊഡക്ഷൻ കൺട്രോളർ. നികേഷ് നാരായണൻ. ഗുഡ് ഫെല്ലാസ് റിലീസ്സ്യം, റോവാൻ എൻ്റെർടൈൻമെൻ്റുംചേർന്ന് സെപ്റ്റംബറിൽ ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. വാഴൂർ ജോസ്.