“ആ സ്ത്രീ എനിക്കെതിരെ കൂടോത്രം ചെയ്തു, മരിക്കണമെന്ന ചിന്ത മാത്രമായിരുന്നു മനസ്സിൽ”; മോഹിനി

','

' ); } ?>

വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം പൃഥ്വിരാജ് നായകനാകുന്ന ‘ഖലീഫ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമാരംഗത്തേക്ക് തിരിച്ചെത്തുകയാണ് പ്രിയ നടി മോഹിനി. സിനിമയിൽനിന്ന് വിട്ടുനിന്ന കാലയളവിൽ ജീവിതത്തിലുണ്ടായ വലിയ മാറ്റങ്ങളെക്കുറിച്ചും വ്യക്തിപരമായ പ്രതിസന്ധികളെക്കുറിച്ചും മോഹിനി മുൻപ് നടത്തിയ തുറന്നുപറച്ചിലുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടുന്നത്.

ജീവിതത്തിൽ കടുത്ത മാനസിക സമ്മർദ്ദവും വിഷാദവും നേരിട്ട ഘട്ടത്തിലാണ് താൻ ക്രിസ്തുമതത്തിലേക്ക് ആകൃഷ്ടയായതെന്ന് മോഹിനി വ്യക്തമാക്കുന്നു. മോഹിനിയുടെ തീരുമാനത്തിന് ഭർത്താവ് ഭരതും കുടുംബവും പൂർണ്ണ പിന്തുണ നൽകുകയായിരുന്നു. പിന്നീട് ഭർത്താവും ഇരുമക്കളും ജ്ഞാനസ്നാനം സ്വീകരിച്ചു. വിശാലമായ ഹിന്ദു കുടുംബ പശ്ചാത്തലത്തിനുള്ളിൽ ഒരു ദ്വീപ് പോലെ തങ്ങളുടെ കത്തോലിക്കാ കുടുംബം സമാധാനത്തോടെ നിലനിൽക്കുന്നുവെന്നാണ് മോഹിനി പറയുന്നത്. ദീപാവലിയും ക്രിസ്മസും പുതുവത്സരവുമെല്ലാം കുടുംബത്തിൽ ഒരുപോലെ ആഘോഷിക്കാറുണ്ട്.

തന്റെ ജീവിതം തകർക്കുന്നതിനായി ആരോ കൂടോത്രം ചെയ്തിരുന്നുവെന്നും മരിക്കണമെന്ന ചിന്ത മാത്രമായിരുന്നു ആ സമയത്ത് മനസ്സിലുണ്ടായിരുന്നതെന്നും മോഹിനി വെളിപ്പെടുത്തിയിരുന്നു. വിശ്വാസത്തിലൂടെയാണ് ആ ഘട്ടത്തിൽ താൻ ആശ്വാസം കണ്ടെത്തിയത്. ഭർത്താവിനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്ന അദ്ദേഹത്തിന്റെ ഒരു കസിനാണ് ഇതിനു പിന്നിലെന്ന് പിന്നീട് തിരിച്ചറിഞ്ഞതായും താരം പറയുന്നു. ഇത്തരം കാര്യങ്ങൾ ചെയ്തവരോട് ഭയമില്ലെന്നും എന്നാൽ അവരുമായി യാതൊരുവിധ സമ്പർക്കവുമില്ലെന്നും മോഹിനി കൂട്ടിച്ചേർത്തു.

സിനിമയിൽ നിന്ന് വിട്ടുനിന്ന താരം നിലവിൽ കുടുംബത്തോടൊപ്പം വിദേശത്താണ് കഴിയുന്നത്. ‘ഖലീഫ’യിലൂടെയുള്ള മോഹിനിയുടെ തിരിച്ചുവരവിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.