കരീനയ്ക്ക് ശബ്ദമായി പാർവതി തിരുവോത്ത്; ‘ദായ്റ’യുടെ മലയാളം പതിപ്പിലൂടെ ഡബ്ബിങ്ങിലേക്ക്

','

' ); } ?>

മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ദായ്റ’യുടെ മലയാളം പതിപ്പിലൂടെ ഡബ്ബിങ് രംഗത്തേക്ക് ചുവടുവെച്ച് നടി പാർവതി തിരുവോത്ത്. ബോളിവുഡ് താരം കരീന കപൂർ ഖാൻ അവതരിപ്പിക്കുന്ന അജൂനി കോഹ്‌ലി എന്ന കേന്ദ്ര കഥാപാത്രത്തിനാണ് പാർവതി ശബ്ദം നൽകുന്നത്. കരീനയ്‌ക്കൊപ്പം പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.

ഡബ്ബിങ്ങിലേക്ക് വരണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നെങ്കിലും ഒരു ആനിമേഷൻ ചിത്രത്തിലൂടെയായിരിക്കും തുടക്കമെന്നാണ് കരുതിയിരുന്നതെന്ന് പാർവതി പറഞ്ഞു. ആദ്യ അവസരം തന്നെ കരീന കപൂറിന്റെ കരുത്തുറ്റ കഥാപാത്രത്തിന് വേണ്ടിയായതിൽ സന്തോഷമുണ്ടെന്നും, തന്നെ വിശ്വസിച്ച് ഈ ചുമതല ഏൽപ്പിച്ചതിന് സംവിധായിക മേഘ്ന ഗുൽസാറിനോട് നന്ദിയുണ്ടെന്നും താരം വ്യക്തമാക്കി. അജൂനി എന്ന കഥാപാത്രത്തിന് ശബ്ദമാകാൻ കഴിഞ്ഞത് വലിയൊരു ബഹുമതിയായി കാണുന്നുവെന്നും പാർവതി കൂട്ടിച്ചേർത്തു.

പാർവതിയുടെ സാന്നിധ്യം ‘ദായ്റ’യുടെ മലയാളം പതിപ്പിന് കേരളത്തിലെ പ്രേക്ഷകർക്കിടയിൽ കൂടുതൽ സ്വീകാര്യത നൽകുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ. ചിത്രം സെപ്റ്റംബർ 18-ന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. പി.ആർ.ഒ: സതീഷ് എരിയാളത്ത്.