“ശരീരത്തിന് പ്രായം വരാം, മനസ്സ് ‘ജെൻ സി’യായിരിക്കണം”: കൊച്ചിയിൽ ആരാധകരെ കയ്യിലെടുത്ത് മമ്മൂട്ടി

','

' ); } ?>

കാലത്തിനൊപ്പം സഞ്ചരിക്കാൻ മനസ്സിന് പ്രായമാകരുതെന്നും, ചിന്തകൾ കൊണ്ട് പുതിയ തലമുറയ്ക്കൊപ്പം നിലനിൽക്കണമെന്നും നടൻ മമ്മൂട്ടി. ശരീരത്തിന് ഉണ്ടാകുന്ന മാറ്റങ്ങളെ ഡൈ ചെയ്ത് ശരിയാക്കാമെങ്കിലും, മനസ്സിന് പ്രായമായാൽ നമ്മൾ ഈ സമൂഹത്തിൽ അന്യരായിപ്പോകുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ നടന്ന ‘ഞാറ്റുവേല’ വാട്സ്ആപ് കൂട്ടായ്മയുടെ വാർഷിക പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം. ഭാര്യ സുൽഫത്തിനൊപ്പമാണ് മമ്മൂട്ടി ചടങ്ങിൽ പങ്കെടുത്തത്.

മാറുന്ന കാലഘട്ടത്തിൽ ഒറ്റപ്പെട്ടുപോകാതിരിക്കാൻ മനസ്സുകൊണ്ട് യുവാക്കളാവുക മാത്രമാണ് വഴിയെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ചിങ്ങം ഒന്നിന് ആരാധകർക്ക് ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ നേർന്നുകൊണ്ട് താരം പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റും ഇതിനോടകം തരംഗമായിട്ടുണ്ട്.

“പ്രായം നമ്മുടെ മനസിന് വരരുത്. ശരീരത്തിന് വന്നോട്ടെ. അതൊക്കെ നമുക്ക് ഡൈ ഒക്കെയിട്ട് ശരിയാക്കാം. മനസിന് വരരുത്. മനസിന് വന്ന് കഴിഞ്ഞാൽ നമ്മൾ പോകും. നമ്മൾ മനസു കൊണ്ട് ജെൻ സി-കൾ ആവുക എന്നേ എനിക്ക് പറയാനുള്ളൂ. അല്ലെങ്കിൽ നമുക്ക് ഈ കാലത്ത് ജീവിച്ച് പോകാൻ വലിയ പാടാ. വേറൊന്നും കൊണ്ടല്ല, നമ്മൾ അന്യരായി പോകും”. – മമ്മൂട്ടി പറഞ്ഞു.

അടുത്തിടെ തിയേറ്ററുകളിലെത്തിയ ‘പേട്രിയറ്റ്’ ആണ് മമ്മൂട്ടിയുടേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. അടൂർ ഗോപാലകൃഷ്ണന്റെ ‘പദയാത്ര’, ധനുഷിനൊപ്പം അഭിനയിക്കുന്ന തമിഴ് ചിത്രം ‘ഓം’ തുടങ്ങി ശക്തമായ പ്രോജക്റ്റുകളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. കൂടാതെ, വരാനിരിക്കുന്ന ഓണം റിലീസായ രഞ്ജിത്ത് ചിത്രം ‘ലോ ആൻഡ് ഓർഡറിൽ’ ‘കാരിക്കാമുറി ഷൺമുഖൻ’ എന്ന ശ്രദ്ധേയമായ അതിഥി വേഷത്തിലും താരം സ്ക്രീനിലെത്തുന്നുണ്ട്.