“ആദ്യ ഡേറ്റിൽ ബിൽ പുരുഷൻ തന്നെ അടയ്ക്കണം, ഡേറ്റിംഗിൽ ഓൾഡ് സ്കൂൾ’ രീതികളാണ് ഇഷ്ടം”; ധ്രുവ് വിക്രം

','

' ); } ?>

തന്റെ വ്യക്തിഗത ശീലങ്ങളും ജീവിതവീക്ഷണങ്ങളും വെളിപ്പെടുത്തി നടൻ ധ്രുവ് വിക്രം. സിനിമയ്ക്കപ്പുറം സ്വന്തം ജീവിതശൈലിയിലും നിലപാടുകളിലും വ്യത്യസ്തത പുലർത്തുന്ന വ്യക്തിയാണ് താനെന്ന് ധ്രുവ് പറഞ്ഞു. ഡേറ്റിംഗിന്റെ കാര്യത്തിൽ പരമ്പരാഗതമായ ‘ഓൾഡ് സ്കൂൾ’ രീതികൾ പിന്തുടരാനാണ് തനിക്ക് ഇഷ്ടമെന്നും തരാം കൂട്ടിച്ചേർത്തു. ‘എസ്ക്വയർ ഇന്ത്യ’ മാഗസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ധ്രുവ്.

ആദ്യ ഡേറ്റിൽ ബിൽ തുക പുരുഷൻ തന്നെ അടയ്ക്കണമെന്നാണ് ധ്രുവിന്റെ അഭിപ്രായം. ഡിജിറ്റൽ യുഗത്തിൽ ക്യുആർ കോഡ് മെനുകൾ സർവ്വസാധാരണമായെങ്കിലും, ഹോട്ടലുകളിൽ കയ്യിൽ മെനു കാർഡ് പിടിച്ച് പേജുകൾ മറിച്ച് ഭക്ഷണം ഓർഡർ ചെയ്യുന്ന അനുഭവത്തോടാണ് താരത്തിന് താല്പര്യം. ഭക്ഷണത്തിനായി എത്ര തുക ചെലവഴിച്ചാലും വയറു നിറയുന്നില്ലെങ്കിൽ ആ തുക കൂടുതലാണെന്ന കൃത്യമായ കാഴ്ചപ്പാടും ധ്രുവ് പങ്കുവെക്കുന്നു.

സാങ്കേതികവിദ്യയോടും ഫോൺ ഉപയോഗത്തോടും ഒരു നിശ്ചിത അകലം പാലിക്കാൻ ആഗ്രഹിക്കുന്നയാളാണ് ധ്രുവ്. രാത്രി വൈകിയുള്ള ഫോൺ കോളുകൾ പൊതുവേ ഒഴിവാക്കാറാണ് പതിവെങ്കിലും, അമ്മ വിളിച്ചാൽ തീർച്ചയായും ഫോൺ എടുക്കും. ഫോൺ ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് കരുതുമ്പോഴും, മടിപിടിച്ചിരിക്കുന്ന ദിവസങ്ങളിൽ അറിയാതെ മണിക്കൂറുകളോളം ‘ഡൂംസ്ക്രോളിംഗിൽ’ മുഴുകിപ്പോകാറുണ്ടെന്നും താരം സരസമായി തുറന്നുപറഞ്ഞു.

പാർട്ടികളിൽ സാധാരണയായി സംഗീതം നിയന്ത്രിക്കാൻ മുന്നിട്ടിറങ്ങാറില്ലെങ്കിലും, ദീർഘദൂര യാത്രകളിലും ആഫ്റ്റർ പാർട്ടികളിലും തന്റെ പ്രിയപ്പെട്ട പ്ലേലിസ്റ്റുകൾ പ്ലേ ചെയ്യാൻ ഇഷ്ടപ്പെടുന്നയാളാണ് ധ്രുവ്. ഉറങ്ങുമ്പോൾ മുറിയിൽ നേരിയ തോതിൽ വിയർപ്പ് അനുഭവപ്പെടുന്നത് ഇഷ്ടപ്പെടുന്നതിനാൽ, എസി ടെംപറേച്ചർ എപ്പോഴും 24 ഡിഗ്രി സെൽഷ്യസിലാണ് ക്രമീകരിക്കാറുള്ളതെന്നും അഭിമുഖത്തിൽ താരം കൂട്ടിച്ചേർത്തു.