“സ്വന്തമായൊരു ഇടം കണ്ടെത്താൻ ഏതൊരു തുടക്കക്കാരനെയും പോലെ കഠിനാധ്വാനം ചെയ്യേണ്ടിവന്നിട്ടുണ്ട്”; വിജയ് യേശുദാസ്

','

' ); } ?>

സിനിമയിലോ സംഗീതത്തിലോ തനിക്ക് അവസരങ്ങൾ തേടി അച്ഛൻ ഇതുവരെ ആരെയും സമീപിച്ചിട്ടില്ലെന്ന് ഗായകനും നടനുമായ വിജയ് യേശുദാസ്. സ്വന്തം കഴിവ് തെളിയിക്കാൻ സാധിച്ചില്ലെങ്കിൽ പ്രമുഖരുടെ മക്കളാണെന്ന വിലാസം കൊണ്ട് സിനിമാരംഗത്ത് നിലനിൽപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മൂവി വേൾഡ് ഒറിജിനൽസിന് നൽകിയ അഭിമുഖത്തിലാണ് വിജയ് യേശുദാസ് മനസ്സ് തുറന്നത്.

“തനിക്ക് പാട്ടുകളോ വേഷങ്ങളോ നൽകണമെന്ന് ആവശ്യപ്പെട്ട് അച്ഛൻ ആരെയും ഫോൺ വിളിച്ചിട്ടില്ല. ഭൗതികമായി യാതൊരു കുറവുകളുമില്ലാതെയാണ് വളർന്നതെങ്കിലും, സിനിമാരംഗത്ത് സ്വന്തമായൊരു ഇടം കണ്ടെത്താൻ ഏതൊരു തുടക്കക്കാരനെയും പോലെ കഠിനാധ്വാനം ചെയ്യേണ്ടിവന്നിട്ടുണ്ട്. ‘മില്ലേനിയം സ്റ്റാഴ്‌സ്’ പോലെയുള്ള സിനിമകളിൽ തുടക്കത്തിൽ അവസരം ലഭിച്ചിരുന്നെങ്കിലും, കഴിവ് തെളിയിച്ചാൽ മാത്രമേ മുന്നോട്ട് പോകാൻ സാധിക്കൂ. ദാസേട്ടന്റെ മകന് എന്ത് ബുദ്ധിമുട്ടാണ് ഉള്ളതെന്ന് ആളുകൾ ചോദിക്കാറുണ്ട്. എന്നാൽ ഏത് മേഖലയിലായാലും സ്വന്തം പ്രകടനം തന്നെയാണ് പ്രധാനം.

പാട്ടിലൂടെ ശ്രദ്ധേയനായ വിജയ് യേശുദാസ് പിന്നീട് അഭിനയത്തിലും സജീവമാകുകയായിരുന്നു. ആർ. മാധവനൊപ്പം അഭിനയിച്ച ‘ജിഡിഎൻ’ ആണ് വിജയിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.