“ആദിവാസി സമരം മിഡിൽ ക്ലാസ് എന്റർടെയിനറാക്കി, ചിത്രത്തിൽ വെള്ളം ചേർക്കലുകൾ ഉണ്ടായിട്ടുണ്ട്”; അൻവർ അലി

','

' ); } ?>

ടൊവിനോ തോമസ് നായകനായ ‘നരിവേട്ട’ എന്ന ചിത്രത്തിൽ ആദിവാസി സമരത്തെ അവതരിപ്പിച്ചതിൽ വെള്ളം ചേർക്കലുകൾ ഉണ്ടായിട്ടുണ്ടെന്ന് ഗാനരചയിതാവും കവിയുമായ അൻവർ അലി. സിനിമ വാണിജ്യവിജയം നേടുകയും വിഷയം വീണ്ടും ചർച്ചയാക്കുകയും ചെയ്തെങ്കിലും, സമരത്തിന്റെ യഥാർത്ഥ ഇരകൾക്ക് ചിത്രത്തെക്കുറിച്ച് കൃത്യമായ വിമർശനങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് അൻവർ അലിയുടെ ഈ പ്രതികരണം.

ചിത്രത്തിന്റെ ഭാഗമായി പ്രവർത്തിച്ച വ്യക്തിയെന്ന നിലയിലും സംവിധായകൻ അനുരാജ് മനോഹറുമായുള്ള സൗഹൃദം മുൻനിർത്തിയുമാണ് താൻ ഇക്കാര്യം പറയുന്നതെന്ന് അൻവർ അലി വ്യക്തമാക്കി. വാണിജ്യ സിനിമയുടെ ചട്ടക്കൂടിലേക്ക് മാറ്റിയപ്പോൾ പ്രമേയത്തിൽ ചില വിട്ടുവീഴ്ചകൾ സംഭവിച്ചിട്ടുണ്ട്. ആദിവാസി സമരത്തെ മിഡിൽ ക്ലാസ് പ്രേക്ഷകരെ ആകർഷിക്കുന്ന തരത്തിലുള്ള വിനോദോപാധിയാക്കി മാറ്റുകയോ, പ്രേക്ഷകരിൽ വികാരവിജ്രംഭണം ഉണ്ടാക്കുകയോ ചെയ്യുക എന്നതല്ല പ്രധാനം. മറിച്ച്, ഒരു ജനത അനുഭവിച്ച അടിച്ചമർത്തലിന്റെ ആഴമാണ് ഇവിടെ ചർച്ചയാകേണ്ടത്. അതുകൊണ്ടുതന്നെ ഇത്തരം ചരിത്രപരമായ പോരാട്ടങ്ങൾ മറ്റൊരു തരം സിനിമാ രൂപത്തിലൂടെയാണോ വരേണ്ടതെന്ന ചോദ്യം എപ്പോഴും നിലനിൽക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അൻവർ അലിയുടെ വാക്കുകൾ:

ആദിവാസി സമരത്തെക്കുറിച്ചൊരു സിനിമ വന്നു. ‍ഞാനും അതിൽ വർക്ക് ചെയ്തതാണ്. എന്റെ പ്രിയ സു​ഹൃത്താണ് അനുരാജ് (സംവിധായകൻ). അനുരാജ് ഉൾപ്പെടെയുള്ളവർക്ക് അറിയാം ആ സിനിമയിൽ കുറച്ച് ഡയല്യൂഷനുണ്ടെന്ന്. എങ്കിലും അതൊരു സക്സസ്ഫുൾ സിനിമയാണ്. വാണിജ്യ വിജയമുണ്ടാക്കിയിട്ടുണ്ട്. ആദിവാസി സമരംപോലൊരു വിഷയം വീണ്ടും വെളിച്ചത്തു വന്നു. അതൊരു നല്ല കാര്യമാണ്.

പക്ഷേ അതിന്റെ ഇരകളായ ആദിവാസികളും ആ സമരത്തിൽ പങ്കെ‍‌ടുത്ത ആളുകളും അതു കാണുമ്പോൾ അവർക്കു വിമർശിക്കാനുള്ള കാര്യങ്ങൾ അതിനകത്ത് കാണും. അതൊരു എന്റർടെയിൻമെന്റല്ല എന്നവർക്ക് പറയേണ്ടിവരും. കേരളത്തിലെ മിഡിൽ ക്ലാസ് കാണികളെ ആകർഷിക്കുന്ന ഒരു എന്റർടൈനറായി, നിങ്ങളെ കരയിപ്പിക്കുന്നു എന്നതല്ല അതിലെ പ്രശ്നം.

അതൊരു കാലഘട്ടത്തിൽ ഒരു ജനത അനുഭവിച്ച അടിച്ചമർത്തലിന്റെ പ്രശ്നമാണ്. അങ്ങനെ വരുമ്പോഴാണ് വേറൊരുതരം സിനിമയിലൂ‌ടെയാണോ ഇതു വരേണ്ടത് എന്ന സംശയം ഉയരുന്നത്. ആ ചോദ്യം അവിടെയുണ്ട്, എപ്പോഴും ഉണ്ടാവുകയും ചെയ്യും.