ചിത്രീകരണത്തിനിടെ ജൂനിയർ എൻ ടി ആറിന് തോളെല്ലിന് പരിക്ക്, ശസ്‌ത്രക്രിയക്ക് വിധേയനാകും: സ്വകാര്യത മാനിക്കണമെന്ന് ടീം

','

' ); } ?>

ചിത്രീകരണത്തിനിടെ തോളെല്ലിന് പരിക്കേറ്റ തെലുങ്ക് സൂപ്പർതാരം ജൂനിയർ എൻടിആർ ബുധനാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയനാകും. ചികിത്സയുടെയും പൂർണ്ണമായ ആരോഗ്യ വീണ്ടെടുപ്പിന്റെയും ഭാഗമായി പുതിയ സിനിമാ പ്രോജക്റ്റുകളിൽ നിന്ന് താരം താൽക്കാലികമായി ഇടവേളയെടുക്കും.

കഴിഞ്ഞ മാസമാണ് ചിത്രീകരണത്തിനിടെ താരത്തിന് തോളിൽ പരിക്കേൽക്കുന്നത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനകൾക്ക് ശേഷമാണ് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചത്. നിലവിൽ വിദഗ്ധ ഡോക്ടർമാരുടെ പരിചരണത്തിലാണ് താരമുള്ളത്. ചികിത്സ നടക്കുമ്പോഴും തുടർന്നുള്ള വിശ്രമവേളയിലും താരത്തിന്റെ സ്വകാര്യത മാനിക്കണമെന്ന് അണിയറപ്രവർത്തകരും അദ്ദേഹത്തിന്റെ ടീമും മാധ്യമങ്ങളോടും ആരാധകരോടും അഭ്യർത്ഥിച്ചിട്ടുണ്ട്. പ്രാർത്ഥനകളും സ്നേഹവും അറിയിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തിയ അദ്ദേഹത്തിന്റെ ഓഫീസ്, ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പിന്നീട് പങ്കുവെക്കുമെന്നും അറിയിച്ചു.

പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ‘ഡ്രാഗൺ’ എന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് ജൂനിയർ എൻടിആർ നിലവിൽ അഭിനയിച്ചുകൊണ്ടിരുന്നത്. 2027-ൽ റിലീസ് പ്രഖ്യാപിച്ച ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ മെയ് 19-ന് പുറത്തുവന്നിരുന്നു. കൊരട്ടാല ശിവയുടെ ‘ദേവര: പാർട്ട് 1’ ആണ് അദ്ദേഹത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം. ഹൃത്വിക് റോഷനൊപ്പം അയാൻ മുഖർജി സംവിധാനം ചെയ്ത ‘വാർ 2’ എന്ന ചിത്രത്തിലൂടെ ഹിന്ദിയിലും താരം അടുത്തിടെ അരങ്ങേറ്റം കുറിച്ചിരുന്നു.